സാവോപോളോ: ഫുട്ബോള്‍ മൈതാനത്ത് ബ്രസീലിന്റെ എക്കാലത്തെയും വലിയ ശത്രുക്കളാണ് അര്‍ജന്റീന. വന്‍കരയിലെ വൈരികളെ തോല്പ്പിക്കുമ്പോള് കാനറികള്‍ക്ക് ലഭിക്കുന്ന ലഹരി വിവരണാതീതം. നിതാന്ത പ്രതിയോഗിക്കു മുന്നില്‍ മുട്ടുകുത്തിയാലോ അതു വലിയ അപമാനവും. ഇത്തവണയും അര്‍ജന്റീനയോടുള്ള അനിഷ്ടം ഓരോ ബ്രസീലുകാരന്റെയും മനസില്‍ തളംകെട്ടിക്കിടപ്പുണ്ട്. പക്ഷേ, അവരുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നു, മെസിയെ സ്നേഹിക്കൂ… കുട്ടിത്തം വിട്ടുമാറാത്ത മെസിയുടെ ഭാവങ്ങളെയും പ്രതിഭതുളുമ്പുന്ന ചലനങ്ങളെയും ബ്രസീലിയന്‍ ആരാധകരും മുന്‍കാല താരങ്ങളും ഇഷ്ടപ്പെട്ടുകഴിഞ്ഞു. സുവര്ണപാദുകത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ നാലു ഗോളുകളുമായി തങ്ങളുടെ പ്രിയതാരം നെയ്മറെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും ആ അര്‍ജന്റൈന്‍ ജീനിയസിനെ ബ്രസീല്‍ വെറുക്കുന്നില്ല.
ബ്രസീല്‍ ടീമില്‍ ഒരു വിദേശ കളിക്കാരനെ ഉള്പ്പെടുത്തുകയാണങ്കില് താന്‍ ആദ്യം തെരഞ്ഞെടുക്കുക മെസിയെ ആയിരിക്കും, പറയുന്നതു സാക്ഷാല്‍ റൊണാള്‍ഡോ. മെസി അര്‍ജന്റീനയ്ക്കുവേണ്ടി കളിക്കാതിരുന്നെങ്കില്‍ ഞങ
പ്രതികരിക്കാൻ ഇവിടെ എഴുതുക: