പെരുമ്പാവൂര്‍: ഓപ്പറേഷന് കുബേരയുടെ ഭാഗമായി സംസ്ഥാനത്താകമാനം കൊള്ളപ്പലിശക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോഴും ഇന്നും വട്ടിപ്പലിശക്കാരെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ലാത്ത കര്‍ഷകരാണ് കൊള്ളപ്പലിശക്കാരില്‍നിന്നും പണം കടമെടുക്കുന്നത്.
മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷിയിറക്കുന്നത്.ഇത്തരക്കാര്‍ക്ക് സര്‍ക്കാരോ, മറ്റ് ധനകാര്യ സ്ഥാപനങ്ങളോ വായ്പ നല്‍കുന്നതിന് തയ്യാറല്ല.
വാടക വീടുകളില്‍ താമസിച്ചുകൊണ്ടാണ് രണ്ടുമുതല്‍ അഞ്ചേക്കര്‍ വരെ കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നത്. ഇവര്‍ക്ക് ഒരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.സ്വന്തമായി സ്ഥലമോ മറ്റ് സ്വത്തുക്കളോ ഈട് നല്‍കാനില്ലാത്തതിനാലാണ് ബാങ്കുകള്‍ വായ്പ നല്‍കാത്തത്. ഈ സാഹചര്യം മുതലെടുത്താണ് കൊള്ളപ്പലിശക്കാര്‍ ഇവരിലേക്ക് സഹായം അടിച്ചേല്പിക്കുന്നത്.ഏതെങ്കിലും ഒരു ബാങ്കിലെ ബ്ലാങ്ക് ചെക്കുകളുടെയോ, പേരെഴുതി ഒപ്പിട്ട ബ്ലാങ്ക് മുദ്രപ്പത്രങ്ങളുടെയോ ഈടിന്മേലാണ് കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്.
കൃഷി നല്ലരീതിയില്‍ വിജയിച്ചാല്‍ പണം കൃത്യമായി നല്‍കാനാകും. മറിച്ചായാല്‍ ചെക്കുകേസുകളും ഭീഷണികളുമായി കൊള്ളപ്പലിശക്കാരുടെ ഗുണ്ടകള്‍ നിത്യേന ഇവരുടെ വീടുകളില്‍ കയറിയിങ്ങും. മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഇത്തരം കടം വാങ്ങലുകള്‍ മാത്രം അവസാനിക്കുന്നില്ല.
പണമില്ലെങ്കിലും കാര്‍ഷികവൃത്തിയെ സ്നേഹിക്കുന്ന നിര്‍ധനരായ കര്‍ഷകരെ സഹായിക്കാല്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കേണ്ടതാണ്. ഏതെങ്കിലുമൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വന്തം ഭൂമിയില്ലാത്ത കര്‍ഷകരെ സഹായിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഓപ്പറേഷന് കുബേരകൊണ്ട് സാധാരണ ജനങ്ങള്‍ പ്രയോജനമില്ലാതായി തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: