താനെ: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാഗേഷ് എന്ന 20 വയസുകാരനാണ് അറസ്റ്റിലായ പ്രതി. ഇയാള്‍ക്കെതിരെ 376, 363, 366-എ എന്നീ സെക്ഷനുകളാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന ആറ്, എട്ട് സെക്ഷനുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് ദിവസമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
ഏപ്രില്‍ 17നാണ് സംഭവം. പതിനേഴ് വയസുകാരിയായ പെണ്‍കുട്ടി കാണ്ടിവാലിയിലേയ്ക്ക് ജോലിക്ക് പോകുന്ന വഴി ബൈക്കില്‍ അവിടെയെത്തിയ പ്രതി ലിഫ്റ്റ് നല്കി. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടു പോയി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. 20-ാം തീയതി വരെ ഇത്തരത്തില്‍ പീഡനം ആവര്‍ത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ഉപേക്ഷിക്കപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: