ബീജിംഗ്: ചൈനയില്‍ സൈനിക ആയുധപ്പുരയിലുണ്ടായ പൊട്ടിത്തെറിയില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. ഹുനാന്‍ പ്രവിശ്യയിലെ ഹെങ്ഗാങിലാണ് സ്ഫോടനം നടന്നത്.
സൈനിക മേഖലയായതിനാല്‍ തന്നെ സാധാരണക്കാര്‍ക്ക് പരിക്കേറ്റില്ലെന്ന് അധികൃതര്‍ പറഞ്ഞു.
അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തെ കുറിച്ച് ചൈനയിലെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: