തിംഫു: ചൈനയുടെ എംബസി ഭൂട്ടാനില്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഷെറിംഗ് തോബ്ഗെ. ഭൂട്ടാനില്‍ ചൈന എംബസി തുറക്കുന്ന പ്രശ്നമില്ല. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ തോബ്ഗെ വ്യക്തമാക്കി.
മോദിയുടെ ഭൂട്ടാന് സന്ദര്‍ശനത്തിന്റെ പശ്ചാലത്തലത്തിലായിരുന്നു തോബ്ഗെയുടെ പരാമര്‍ശം. ചൈന ഭൂട്ടാനുമായി നയതന്ത്ര ബന്ധം ഉണ്ടക്കാന്‍ നീക്കം നടത്തുന്നതില്‍ ഇന്ത്യയ്ക്ക് ഉല്‍ക്കണ്ഠയുണ്ടായിരുന്നു. മോദിയുടെ സന്ദര്‍ശനത്തോടെ അത് അകന്നു കിട്ടി.മോദിയും ഷെറിംഗുമായി ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു, ഭൂട്ടാന് ഇന്ത്യ പലതരത്തിലുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂട്ടാനുമായുള്ള സൗഹൃദം ആവര്ത്തിച്ചുറപ്പിച്ചതാണ് മോദിയുടെ ഭൂട്ടാന് സന്ദര്‍ശനത്തിെന്റ പ്രധാന നേട്ടം. ഷെറിംഗ് പറഞ്ഞു. ഇന്ത്യ തുടര്ന്നുംഭക്ഷ്യ വസ്തുക്കള്‍ അവിടേക്ക് കയറ്റിഅയക്കുമെന്ന് പറഞ്ഞതും തൃപ്തികരമാണ് അദ്ദേഹം തുടര്‍ന്നു.
ഭൂട്ടാന് സന്ദര്‍ശനത്തില്‍ മോദി 600 മെഗാവാട്ട് ജലവൈദ്യുത പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: