കോഹിമ : നാഗാലാന്‍ഡിലെ മൂന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി)എംഎല്‍എമാര്‍ ബിജെപി- എന്‍പിഎഫ് സഖ്യകക്ഷിയായ ഡെമോക്രാറ്റിക് അലയന്‍സ് ഓഫ് നാഗാലാന്‍ഡില്‍ (ഡിഎഎന്‍) ചേര്‍ന്നു. എന്‍സിപി സംസ്ഥാന ഘടകം പ്രസിഡന്റായിരുന്ന ഇംറ്റിലെംബാ സങ്ങ്തം അടക്കം മൂന്ന് നേതാക്കളാണ് ബിജെപിയില്‍ അംഗമായത്്. ഇതോടെ 60 അംഗങ്ങളുള്ള നാഗാലാന്‍ഡ് നിയമസഭയില്‍ ഡിഎഎനിന്റെ പ്രാതിനിധ്യം 51 ആയി.
കോണ്‍ഗ്രസിന് എട്ടും എന്‍സിപിക്ക് ഒന്നുമാണുള്ളത്. കഴിഞ്ഞ ദിവസമാണ് സങ്ങ്തം ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. മുന്‍ ആഭ്യന്തര മന്ത്രിയും മൂന്നാമത് ഡിഎഎന്‍ മന്ത്രിസഭയിലെ പാര്‍ലമെന്ററി സെക്രട്ടറിയുമായ ഡോ. ടി. എം. ലോധ, മോണ്ലുമോ കികോണ്‍ എന്നിവരാണ് മറ്റു രണ്ട് എംഎല്‍എമാര്‍.
ദല്‍ഹിയിലുള്ള എന്‍സിപി കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് രാജിവെച്ചതെന്നും കേന്ദ്ര നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെ എതിര്‍ത്തിരുന്നുവെന്നും പാര്‍ട്ടി വട്ടവര് പറഞ്ഞു.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെ നാഗാലാന്‍ഡിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്ത് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും വേണ്ടിയാണ് ഇതെന്നും ഡോ. ലോധ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: