ലാഹോര്‍: ലാഹോറിലെ കിഴക്കന്‍ നഗരത്തില്‍ പോലീസും മതസംഘടനയും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളുള്‍പ്പടെ ഏഴ് പേരുടെ ശവ ശരീരങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. എല്ലാ മൃതദേഹങ്ങളിലും വെടിയുണ്ടകളാലാണ് പരിക്കേറ്റിരിക്കുന്നതെന്ന് ഡോ. അബ്ദുള്‍ റൗഫ് വ്യക്തമാക്കി.
താഹിര്‍ ഉല് ഖാദിരിയുടെ അനുയായികളാണ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അഴിമതിക്കെതിരെ കഴിഞ്ഞ വര്‍ഷം റാലി സംഘടിപ്പിച്ച ആളാണ് താഹിര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: