കെയ്റോ: ഈജിപ്റ്റില്‍ പുതിയ പ്രധാനമന്ത്രിയായി ഇബ്രാഹിം മെഹ്ലബ് ചുമതലയേറ്റു. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി മുമ്പാകെയാണ് ഇബ്രാഹിം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നാലു വനിതകള്‍ ഉള്‍പ്പെടെ 34 മന്ത്രിസഭാംഗങ്ങളും പ്രധാനമന്ത്രിയോടൊപ്പം ചുമതലയേറ്റിട്ടുണ്ട്. സത്യപ്രതിജ്ഞക്കുശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നു.
സര്‍ക്കാരിന് ഇനി വിശ്രമമില്ലാത്ത നാളുകളാണെന്നും അടുത്ത മണിക്കൂറുകളില്‍ തന്നെ മന്ത്രിസഭയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും യോഗത്തില്‍ ഇബ്രാഹിം മെഹ് ലബ് പറഞ്ഞു. രണ്ടാഴ്ച്ച മുമ്പാണ് പൊതുതെരഞ്ഞെടുപ്പില്‍ 93 ശതമാനം വോട്ടുനേടി പട്ടാളമേധാവി അല്‍ സീസി അധികാരമേറ്റത്. മൂന്ന് ദിവസം നീണ്ട വോട്ടെടുപ്പ് ഇസ്ലാമിക കക്ഷികളും ജനാധിപത്യവാദികളും ബഹിഷ്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: