446. ദീപ്തിമാന്ഃ – “ലേലിഹൃസേ ഗ്രസമാനഃ സമന്താല്ലോകാന സമഗ്രന്‍ വദനൈര്ജ്ജ്യലദ്ഭിഃ തേജോഭിരാപൂര്യ ജഗത് സമഗ്രം ഭാസ്സ്തവോഗ്രാ പ്രതപന്തി വിഷ്ണോ” (ജ്വലിക്കുന്ന വദനങ്ങളാല് എല്ലാ ജനങ്ങളെയും എല്ലാവശത്തുനിന്നും ഗ്രസിക്കുന്നവനും നക്കിത്തിന്നുന്നവനുമായി, വിഷ്ണുഭഗവാനെ, അങ്ങയുടെ ഉഗ്രമായ പ്രകാശങ്ങള്‍ മുഴുവന്‍ പ്രപഞ്ചത്തേയും തേജസ്സുകള്‍ കൊണ്ടുനിറച്ച് തപിപ്പിക്കുന്നു. ഗീത. 11-30)
വിഷ്ണു സഹസ്രനാമത്തിലെ ഇരുപത്തഞ്ചോളം നാമങ്ങള്‍ ഭഗവാന്റെ ദീപ്തിയുമായി ബന്ധപ്പെട്ടവയാണ്. പ്രകാശം ജ്ഞാനത്തിന്റെയും അന്ധകാരം അജ്ഞനത്തിന്റെയും പ്രതീകമാണ്. ഈ പ്രതികല്പന സ്വീകരിച്ചാല്‍ ഗുരുവായൂരപ്പന് ജ്ഞാനമൂര്‍ത്തിയാണ്. ജ്ഞാനം എല്ലാ ജീവികള്‍ക്കുമുണ്ട്. മനുഷ്യന് അല്പം കൂടുതലുണ്ടെന്നു നമുക്കു തോന്നാം. എല്ലാ ജ്ഞാനവും ദീപ്തിമാനായ ഭഗവാന്റെ ദീപ്തിയുടെ സ്പുരണങ്ങള്‍ മാത്രമാണ്. ജ്ഞാനസമഗ്രത ദീപ്തിമാനായ ഭഗവാനിലേ ഉള്ളൂ.
447. ജയഃ – ജയന്, ജയം രൂപമായവന്‍, ജയം തരുന്നവന്. ഉത്ക്കര്‍ഷം നേടലാണു ജയം. അത് യുദ്ധത്തിലോ വാഗ്വാദത്തിലോ വിദ്യാഭ്യാസത്തിലോ തപസ്സിലോപോലെ എന്തിലുമാകാം. മനുഷ്യന് ജയത്തിനുവേണ്ടി പ്രയത്നിക്കാം. എത്ര പരിശ്രമിച്ചാലും ജയസ്വരൂപിയായ ഗുരുവായൂരപ്പന്റെ അനുഗ്രഹമില്ലെങ്കില്‍ പരിശ്രമം ഫലത്തിലെത്തുകയില്ല. ജയം ഭഗവദ്രുപമാണ്. ഭഗവാന്റെ കാരുണ്യം ക്ണ്ടേ അതു കിട്ടൂ.
ജയ ശബ്ദത്തിനു സൂര്യന് എന്നും അര്‍ത്ഥമുണ്ട്. ഭൂമിയിലുള്ള എല്ലാ ചൈതന്യത്തിനും സ്രോതസ്സായ സൂര്യന് ഭഗവാന്റെ ഒരു രൂപമാണ്. സൂര്യനായി ഭഗവാനെ നാമം സ്തുതിക്കുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: