കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പിന്നില്‍ നിന്ന് കുത്തിയെന്ന് ചാലക്കുടിയില്‍ മല്‍സരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. എ.ഐ ഗ്രൂപ്പുകള്‍ തന്നെ തോല്‍പ്പിക്കാന്‍ വേണ്ടി ഒന്നിച്ചു, ഒരു മലയാളം പത്രത്തിനു നല്കി അഭിമുഖത്തില്‍ ചാക്കോ പറഞ്ഞു.
സോണിയയും രാഹുലും തന്നെ നേരിട്ടുവിളിച്ച് തോല്‍വിയെക്കുറിച്ച് തിരക്കി. എന്നാല്‍ ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ ഫോണില്‍ പോലും വിളിച്ചില്ല. ചാക്കോ തുടര്‍ന്നു.
എ.കെ ആന്റണിയെപ്പോലും ഇവര്‍ തെറ്റിദ്ധരിപ്പിച്ചു. ഏറ്റവും ഭൂരിപക്ഷം ചാക്കോയ്ക്കായിരിക്കുമെന്നാണ് വോട്ടെടുപ്പിനുശേഷം ആന്റണി പറഞ്ഞത്. ചാലക്കുടിയിലെ മണ്ഡലം പ്രസിഡന്റുമാരെ കാണാന്‍ പോലും തനിക്ക് അവസരം നല്‍കിയില്ല.
മണ്ഡലം വച്ചുമാറിയതാണ് തോല്‍വിക്ക് കാരണമെന്ന് പ്രചരിപ്പിക്കുന്നത് തന്നെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ചാലക്കുടി തന്റെ മണ്ഡലമാണെന്നും പി.സി ചാക്കോ പറഞ്ഞു. 2009 ലും ചാലക്കുടിയില്‍ പ്രഥമ സ്ഥാനം തനിക്കായിരുന്നു. ധനപാലനോടുള്ള കടപ്പാടിന്റെ പേരില്‍ എ.കെ ആന്റണി ചാലക്കുടി ധനപാലന് നല്‍കുകയും തൃശൂരില്‍ തന്നെ മത്സരിപ്പിക്കുകയായിരുന്നുവെന്നും ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: