ഇസ്ലാമാബാദ്: അഫ്ഗാന് അതിര്‍ത്തിക്ക് സമീപം വടക്കന്‍ വസീറിസ്ഥാനില്‍ ഭീകരര്‍ക്കെതിരെ പാകിസ്ഥാന് ആക്രമണം തുടങ്ങി. ആക്രമണത്തില്‍ 105 ഭീകരരെ സൈന്യം വധിച്ചു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒളിവില്‍ കഴിയുന്നവര്ക്കെതിരെയായിരുന്നു ആദ്യം ആക്രമണം.
പാകിസ്ഥാനി താലിബാന് ഭീകരര്‍ പതിനായിരക്കണക്കിന് സാധാരണ ജനങ്ങളെയും സുരക്ഷാ ഉദോ്യഗസ്ഥരെയും കൊലപ്പെടുത്തിട്ടുണ്ട്. ഭീകരര്‍ രക്ഷപ്പെടാതിരിക്കാന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ നിരവധി സൈനികരെ വിന്യസിച്ചിട്ടുണ്ട്. പാക് സൈന്യം പോര് വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 105 ഓളം ഭീകരരെയാണ് കൊലപ്പെടുത്തിയത്. മരിച്ചവരില്‍ കൂടുതലും ഉസ്ബക്കിസ്ഥാനില്‍നിന്നുള്ള ഭീകരരാണെന്നു പാക്കിസ്ഥാന് അറിയിച്ചു.
വടക്കന്‍ വസീറിസ്ഥാന് കേന്ദ്രീകരിച്ചാണ് ആക്രമണം. കറാച്ചി വിമാനത്താവള ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വടക്കന്‍ വസീറിസ്ഥാനിലാണ് ഒളിവില്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ട് കിട്ടിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. കറാച്ചി ആക്രമണത്തിന്റെ സൂത്രധാരന്‍ അബു അബ്ദുല്‍ റഹ്മാനും കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. കറാച്ചി വിമാനത്താവളത്തില്‍ ഒരാഴ്ച മുമ്പ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 10 ഭീകരര്‍ ഉള്‍പ്പെടെ 39 പേര് കൊല്ലപ്പെട്ടിരുന്നു. പാക് താലിബാന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനെത്തുടര്ന്നാണു പാക് സൈന്യം തിരിച്ചടിക്കുന്നത്.
അതിനിടെ പാക്കിസ്ഥാനിലെ വിദേശ സ്ഥാപനങ്ങള്‍ രാജ്യം വിടണമെന്ന് താലിബാന് ഫത്വ പുറപ്പെടുവിച്ചു. വിദേശ സ്ഥാപനങ്ങളും വിമാനക്കമ്പനികളും വിദേശക്കുത്തകകളും പാക്കിസ്ഥാനിലെ പ്രവര്‍ത്തനം നിര്‍ത്തണം. അവര്‍ രാജ്യം വിടാന്‍ ഒരുങ്ങണം. അല്ലെങ്കില്‍ തങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അവരവര്‍ തന്നെയാകും ഉത്തരവാദികള്‍. താലിബാന് വക്താവ് ഷഹീദുള്ള ഷഹീദ് മുന്നറിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: