കൊച്ചി: ബോളിവുഡ് താരം വിവേക് ഓബറോയിയെ സീല്‍ മഴക്കോട്ടുകളുടെ ബ്രാന്‍ഡ് അംബാസഡറായി കമ്പനി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് കമ്പനിയുടെ പുതിയ പരസ്യങ്ങളും ഇറക്കിയിട്ടുണ്ട്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മഴക്കാലത്ത് സുഖമമായി ഉപയോഗിക്കാവുന്ന കോട്ടുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളിലുടനീളം കമ്പനിയുടെ മഴക്കോട്ടുകള് ലഭ്യമാണ്.
ഈ മഴകാലത്ത് ഇന്ത്യയിലെങ്ങും ഏറ്റവും മികച്ച റെയിന്‍ കോട്ടുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സീല്‍ റെയിന്വെയര് മാനേജിങ് ഡയറക്ടര്‍ ദിനേശ് ജി. ത്രിവേദി പറഞ്ഞു. ഐഎസ്ഒ 9001:2008 സര്ട്ടിഫിക്കഷേന് ലഭിച്ചിട്ടുള്ള മഴക്കാല ഉല്‍പ്പന്ന നിര്‍മാതാക്കളില്‍ ഒന്നാണ് കമ്പനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: