പാരീസ്: സ്കീയിംഗിനെ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ ബോധം തിരിച്ചു കിട്ടിയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കുന്നതിനായി രഹസ്യമായ ഒരു പുനരധിവാസ കേന്ദ്രത്തില്‍ ഷൂമാക്കറിന് ചികിത്സ തുടരുമെന്നും അദ്ദേഹത്തിന്റെ കുടുംബം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആല്‍പ്സ് പര്‍വത നിരകളില്‍ സ്കീയിംഗിനിടെയാണ് ഷൂമാക്കറിന് അപകടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: