തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നു. ഇന്നലെ മാത്രം 5765 പേരാണ് വിവിധ ആശുപത്രികളില്‍ ചിക്തിസ തേടിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തിയവരുടെ കണക്കാണിത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് വര്‍ധിക്കും. തിരുവനന്തപുരത്താണ് പനിബാധിച്ചവര്‍ കൂടുതല്‍. ഇന്നലെ 954 പേര് ചികിത്സ തേടിയെത്തിയിട്ടുണ്ട്. 20 പേര് കിടത്തി ചികിത്സയ്ക്കു വിധേയമായിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയാണ് തൊട്ടടുത്തു നില്‍ക്കുന്നത്. ഇവിടെ 913 പേര് ചികിത്സ തേടി. 25 പേരെ കിടത്തി ചികിത്സയ്ക്കു വിധേയമാക്കി. പാലക്കാട് 481 പേരും, എറണാകുളത്ത് 452 പേരും ചികിത്സ തേടി. പത്തനംതിട്ടയില്‍ 361ഉം, ആലപ്പുഴയില്‍ 375ഉം, മലപ്പുറത്ത് 359ഉം, കോഴിക്കോട് 398 പേരും ചികിത്സ തേടി.
കൊല്ലത്ത് 296 പേരും, ഇടുക്കിയില്‍ 28 പേരും, കോട്ടയത്ത് 282 പേരും, കണ്ണൂരില്‍ 269 പേരും, കാസര്‍ഗോഡ് 231 പേരും ചികിത്സ തേടി. വയനാട് 184 പേര് ഒപിയിലും 8 പേര് ഐപിയിലും ചികിത്സയ്ക്കായെത്തിയെന്ന് ആരോഗ്യ വകുപ്പധികൃതര്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഡെങ്കിപ്പനിയും എലിപ്പനിയും മിക്ക ജില്ലകളിലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. നാലു ജില്ലകളില്‍ എച്ച്1 എന്‍1 പടരുകയാണ്. സംസ്ഥാനത്ത് കൊറോണ വൈറസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കഴിഞ്ഞ ആറുമാസത്തിനകം 9.50 ലക്ഷം കവിഞ്ഞു. 12 മരണമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.
എച്ച്1 എന്‍1, 25 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ നാലു മരണം സംഭവിച്ചിട്ടുണ്ട്. 12 പേര്‍ക്കു കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ആറുപേര്‍ക്കും പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്കും ആലപ്പുഴയില്‍ ഒരാള്‍ക്കും കോഴിക്കോട് മൂന്നു പേര്‍ക്കുമാണ് ഡെങ്കി കണ്ടെത്തിയിരിക്കുന്നത്. എലിപ്പനി സംസ്ഥാനത്ത് ആറുപേരില്കൂടി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: