445. ഛായാകാരഃ – ജീവിതമാകുന്ന പെരുവഴിയില്‍ സ്വന്തം കര്‍മ്മഫലങ്ങളുടെ കൊടുവെയിലേറ്റു തളരുന്ന മനുഷ്യന് ഭഗവദ്ഭക്തിയാകുന്ന മരത്തണലോ കുടയോ ആശ്വാസം പകരും. ഭക്തന്റെ താപങ്ങള് നശിപ്പിക്കുന്ന തണലുണ്ടാക്കുന്നവനായി ഭഗവാനെ നാം സ്തുതിക്കുന്നു.
446. ദീപ്തിമാന്ഃ – പ്രകാശിക്കുന്നവന്‍, തേജസ്വി. നാം പ്രകാശമുള്ളവയായി കാണുന്ന സൂര്യചന്ദ്രന്മാരുടെയും അഗ്നിയുടെയും നക്ഷത്രങ്ങളുടെയും മറ്റും പ്രകാശം ഗുരുവായൂരപ്പന്റെ പാദനഖങ്ങളില്‍ ഒന്നില്‍ നിന്നു പ്രസരിക്കുന്ന പ്രകാശരശ്മികളില്‍ ഒന്നിന്റെ പ്രതിഫലനം മാത്രമാണ്. ഭഗവദ്ഗീതയില്‍ ഭഗവാന്റെ ദീപ്തിയെക്കുറിച്ചു പറയുന്ന ചില ശ്ലോകങ്ങള്‍ കാണുക.
“കിരീടനം ഗദിനം ചക്രിണം ച തേജോരാശിം സര്‍വതോ ദീപ്തിമന്തം
പശ്ചാമി ത്വാം ദുര്‍ന്നിരീക്ഷ്യം സമന്തംദീപ്താനലാര്ക്കദ്യുതിമപ്രമേയം”
(കിരീടവും ഗദയും ചക്രവും ധരിച്ചവനും തേജസ്സുകള്‍ ഒരുമിച്ചു ചേര്‍ന്നവനും കണ്ണഞ്ചിക്കുന്നവനും ജ്വലിക്കുന്ന അര്ക്കന്റെയും അഗ്നിയുടെയും പ്രകാശമുള്ളവനും അപ്രമേയനുമായ നിന്തിരുവടിയെ ഞാന്‍ എല്ലായിടത്തും കാണുന്നു. ഗീത 11-17)
“അനാദിമദ്ധ്യാന്തമനന്തവീര്യ മനന്തബാഹും ശശിസൂര്യനേത്രം
പശ്യാമി ത്വാം ദീപ്തഹുതാശവക്ത്രം സ്വതേജസാ വിശ്വമിദം തപന്തം”
(ആദിയും മധ്യവും അന്തവും ഇല്ലാത്തവനും അനന്തമായ വീര്യം ഉള്ളവനും എണ്ണമറ്റ ബാഹുക്കള്‍ ഉള്ളവനും ചന്ദ്രനും സൂര്യനും കണ്ണുകളായവനും ജ്വലിക്കുന്ന അഗ്നിവക്ത്രമായവനും സ്വന്തം തേജസ്സുകൊണ്ടു ലോകത്തെയാകെ തപിപ്പിക്കുന്നവനുമായി അങ്ങയെ കൊണ് കാണുന്നു ഗീത 11-19)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: