ഷാലന് വള്ളുവശ്ശേരി നോവലുകള്‍ എഴുതുകയാണ്. അഞ്ചു നോവലുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞ ഈ എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ക്ക് പൊള്ളലും തണുപ്പും ആര്‍ദ്രതയും ഉണ്ടെന്ന് അറിയിക്കുന്നതാണ് രചനകള്‍ ഓരോന്നും. ആ ഒരു നിമിഷം, വര്‍ഷമേഘം, ചുളി, ഉഷസ്സന്ധ്യപോല്,നഗരം, വേനല്‍ മഴപോലെ…. ഷാജന് എഴുതിക്കൊണ്ടേയിരിക്കുകയാണ്.
നോവലുകള്‍ക്ക് കഥ വേണം. കഥമാത്രം നോവലാകുന്നില്ല. എന്തും കുത്തി നിറയ്ക്കാവുന്ന കീറച്ചാക്കാണു നോവലെന്ന സങ്കല്‍പ്പം ഇന്നും ചില എഴുത്തുകാര്ക്കുണ്ടാവാം. അവര്‍ അങ്ങനെ നോവല്‍ രചിക്കുന്നുമുണ്ട്. പക്ഷേ വായിക്കപ്പെടുന്നില്ല. ഈ തിരിച്ചറിവു നല്ലപോലെ ഉള്‍ക്കൊണ്ടിട്ടുള്ള ഷാലന് അതുകൊണ്ടുതന്നെ എന്തും എഴുതിക്കൂട്ടുന്നില്ല. മറിച്ച് വായിക്കപ്പെടണമെന്ന നിര്‍ബന്ധം ഉള്ളതിനാല്‍ കഥയുണ്ട്, കഥക്കുള്ളില്‍ ഉദ്വേഗമുണ്ട്, കഥയ്ക്കു പരിണാമ ഗുപ്തിയുണ്ട്, അപാരമായ ട്വിസ്റ്റുകളുണ്ട്. ഷാലന്റെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ ഒരു സാധരാണ വായനക്കാരനെ ഏതു വിധത്തിലും നോവലകളുടെ പേജില്‍ പിടിച്ചു നിര്‍ത്തുന്നുവെന്നതാണ് മികച്ച പ്രത്യേകത. നിത്യ ജീവിതം, അതില്‍ ഉണ്ടാകുന്ന അസാധാരണമായ ജീവിതനിമിഷങ്ങള്‍, അതാണ് നോവലുകളെ ഏറെ ആകര്‍ഷികമാക്കുന്നത്.
കഥാ പാത്രങ്ങളുടെ മനോവ്യാപാരങ്ങളില്‍ വായനക്കാരന് മുഴുകുമ്പോഴാണ് ഒരുപക്ഷേ നോവലുകള്‍ സാധാരണ ആസ്വാദകര്‍ ഏറെ ഉള്‍ക്കൊള്ളുന്നത്. അവനു പരിചിതമായ വികാരങ്ങള്‍ അവനു പരിചിതമായ സാഹചര്യങ്ങളില്‍ അവതരിപ്പിക്കപ്പെടുമ്പോഴാണ് ആ കഭയുടെ പിന്നാലേ പോകുന്നത്. വായനയുടെ ഒരു കാലം ടെലിവിഷന്‍ സീരിയലുകള്‍ തട്ടിയെടുത്തത് അങ്ങനെയാണ്. അക്ഷരങ്ങളുടെ ലോകത്തെ അവതരണങ്ങളെ പൈങ്കിളികള്‍ എന്നു വിളിച്ചാക്ഷേപിച്ച് അപമാനിച്ച കാലത്തു വന്ന ടെലിവിഷന്‍ സീരിയലുകള്‍ അതിനേക്കാള്‍ പൈങ്കിളിയായിരുന്നെങ്കിലും ആരും പഴിച്ചില്ല. കാണികളാകട്ടെ അവ കണ്ടു കണ് നിറച്ചു. ഒരുതരത്തില്‍ കഥാര്‍സിസ് അങ്ങനെ നടക്കുകയായിരുന്നു. അതു വികാര വിമലീകരണമാകുന്നില്ലെന്ന ആക്ഷേപം വായനയുടെ ലോകത്തുണ്ടായതുപോലെ ടെലിവിഷന്‍ ലോകത്തുയര്ന്നില്ല. ഷാലന് വള്ളുശ്ശേരിയുടെ നോവലുകള്‍ക്ക് ഇവിടെയാണ് പ്രസക്തിയേറുന്നത്. ബുദ്ധിജീവി ജാടകള്‍ എഴുത്തിന്റെ കൃത്രിമ ലോകം ചമയ്ക്കുമ്പോള്‍ അവിടെനിന്ന് മാറി ഷാലന് സാധാരണക്കാരന്റെ ലോകം വാക്കുകള്‍കൊണ്ടു വരയ്ക്കുന്നു.
മനുഷ്യ ശരീരത്തിന്റെ വാസ്തുശാസ്ത്രം
‘കേരളത്തിലെ ആമ്പിള്ളേര്‍ക്കെന്തിനാടാ സിക്സ് പാക്കെ’ന്നത് സിനിമയിലെ മാത്രം ഡയലോഗാണിന്ന്. കേരളത്തിലെ ആമ്പിള്ളേര് മാത്രമല്ല, പെമ്പിള്ളേരും ആ ചോദ്യം ഇപ്പോള്‍ ചോദിക്കുന്നില്ല. ആരോഗ്യവും ശാരീരിക ക്ഷമതയും സംബന്ധിച്ച് ബോധവാന്മാരായ പുതുതലമുറ ബോഡി ബില്‍ഡിംഗിന് പുറകെയാണിപ്പോള്‍. ജിംനേഷ്യങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും കൂണുകള്‍ പോലെ ഉയരാന്‍ തുടങ്ങിയതും ഇതുകൊണ്ട് തന്നെ. എന്നാല്‍ ഇത്തരം ഫിറ്റ്നസ് കേന്ദ്രങ്ങള്‍ ശാസ്ത്രീയമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സൗന്ദര്യബോധത്തെ ചൂഷണം ചെയ്യാനിറങ്ങുന്ന കച്ചവടക്കണ്ണുകളില്‍ നിന്നും ഒഴിഞ്ഞുമാറാനും ശാരീരിക ക്ഷമതയുടെ ശാസ്ത്രീയ അറിവുകള്‍ കണ്ടെത്തുന്നതിനും സഹായിക്കുന്ന പുസ്തകമാണ് ‘മനുഷ്യ ശരീരത്തിന്റെ വാസ്തു ശാസ്ത്രം’ (പഠനം). സാധാരണക്കാര്‍ക്കിടയില്‍ വ്യായാമത്തിന്റെ സന്ദേശമെത്തിക്കുന്നതിനും ജിംനേഷ്യങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണ അകറ്റാനുമാണ് പുസ്തകം ലക്ഷ്യമിടുന്നത്. വ്യായാമത്തിന്റെ വിവിധ രീതികള്‍ ചിത്രസഹിതം വിശദീകരിക്കുന്നുണ്ട്. ഉത്തേജകമരുന്നുപയോഗത്തിന്റെ ദോഷഫലങ്ങള്‍ കൃത്യമായി പറഞ്ഞുതരുന്ന പുസ്തകം ശാസ്ത്രീയമായ പരിശീലനത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു.
കാസര്‍കോട് വെള്ളരിക്കുണ്ടില്‍ മസില് ആന്റ് ഫിറ്റ്നസ് മള്‍ട്ടി ജിം നടത്തുന്ന ചെറുവത്തൂര്‍ പൊതാവൂര്‍ സ്വദേശി ഷിജു .പി.പിയും ആലക്കോട് വെല്‍നസ് മള്‍ട്ടി ജിം നടത്തുന്ന കണ്ണൂര്‍ കുണ്ടയംകൊവ്വല്‍ സ്വദേശി കെ.പി. നവീന്‍ കുമാറുമാണ് രചയിതാക്കള്‍. തുളുനാട് പബ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ വില 250 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: