ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്ന റുബി ഡീ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ന്യൂയോര്‍ക്കില്‍ ന്യൂ റോഷലില്‍ മകളുടെ വസതിയിലായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തനം, നാടക രചന, തിരക്കഥാരചന തുടങ്ങിയ മേഖലകളിലും റൂബി വ്യക്തിമുദ്ര പതിപ്പിച്ച റൂബി എമ്മി അവാര്‍ഡ് ജേതാവാണ്.
ഭര്‍ത്താവ് ഒസ്സി ഡേവിസിനൊപ്പം 56 വര്‍ഷത്തോളം സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന റൂബിയ്ക്ക് 2007 ല്‍ അമേരിക്കന്‍ ഗ്യാങ്സ്റ്റര്‍ എന്ന സിനിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള ഓസ്കാര്‍ നോമിനേഷന് ലഭിച്ചിരുന്നു. ഒസ്സി ഡേവിസ് 2005ല്‍ നിര്യാതനായി. മൂന്നു മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: