ന്യൂദല്‍ഹി: രാജ്യസഭയില്‍ 25 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ ഗുജറാത്തി, ബംഗാളി, തമിഴ് തുടങ്ങിയ വ്യത്യസ്ത ഭാഷകളിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കൂടുതല്‍ പേരും ദൈവനാമത്തില്‍ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അക്ഷരമാല ക്രമത്തില്‍ ഓരോ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങളെ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി സത്യപ്രതിജ്ഞയ്‌ക്കായി ക്ഷണിച്ചു. ആസ്സാം, ഹരിയാന, പശ്ചിമബംഗാള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍നിന്ന് ഓരോ അംഗങ്ങള്‍ വീതവും ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് രണ്ട് അംഗങ്ങള്‍ വീതവും ബീഹാറില്‍നിന്നുള്ള മൂന്ന് അംഗങ്ങളും ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ആന്ധ്രപ്രദേശില്‍നിന്നുള്ള ടി.സുബ്ബരാമയ്യ റെഡ്ഡി ദൈവനാമത്തില്‍ ഇംഗ്ലീഷിലും, ഗുജറാത്തില്‍നിന്നുള്ള ഛുനിബായ് കഞ്ചിബായ് ഗോഹലും ശംഭുപ്രസാദ് ബാല്‍ദേവ്ദാസ്ജി തുണ്ടിയയും ഗുജറാത്തിയിലും ഹുസൈന്‍ ദാല്‍വായ് മറാത്തിയിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. തമിഴ്‌നാട്ടില്‍നിന്നുള്ള ടി.കെ രംഗരാജന്‍, തിരുച്ചി ശിവ എന്നിവര്‍ തമിഴിലും, പശ്ചിമബംഗാളില്‍നിന്നുള്ള റിഥബ്രിത ബാനര്‍ജിയും ജോഗേന്ദ്രനാഥ് ചൗധദരി, അഹമ്മദ് ഹാസന്‍ എന്നിവര്‍ ബംഗാളിയിലും മിഥുന്‍ ചക്രവര്‍ത്തി ഹിന്ദിയിലും സത്യപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: