ക്യൂരിറ്റിബ: ലോകകപ്പ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേ പ്രമുഖ ടീമുകളെല്ലാം ബ്രസീലിലെത്തിക്കഴിഞ്ഞു. നിലവിലെ ലോകചാമ്പ്യന്മാരായ സ്പാനിഷ് ടീമും ബ്രസിലിലെത്തിക്കഴിഞ്ഞു. ക്യൂരിറ്റിബ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്പെയിന് ടീമംഗങ്ങളും ഒഫീഷ്യലുകളുമടങ്ങുന്ന സംഘം എത്തിയത്.
കഴിഞ്ഞ ദിവസം എല്‍സാല്‍വദോറിനെതിരായ പരിശീലന മത്സരത്തിലെ വിജയത്തിനുശേഷം വാഷിംഗ്ടണില്‍ നിന്നാണ് സ്പാനിഷ് ടീം ബ്രസീലിലേക്ക് പറന്നത്. ജൂണ്‍ 13ന് നെതര്ലന്റ്സുമായാണ് സ്പെയിനിന്റെ ആദ്യ മത്സരം. രണ്ട് യൂറോ കിരീടങ്ങളും ഒരു ലോകകപ്പും സ്വന്തമാക്കിയ ഡെല്‍ബോസ്കിന്റെ ടീം തുടര്‍ച്ചയായ നാലാമത്തെ പ്രമുഖ കിരീടം ലക്ഷ്യമിട്ടാണ് ബ്രസീലിലെത്തിയത്.
ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ഇംഗ്ലണ്ട്, ജര്‍മ്മനി, ജപ്പാന്, റഷ്യ, ഗ്രീസ്, അള്‍ജീരിയ, സ്വിറ്റ്സര്‍ലന്റ്, നെതര്‍ലന്റ്സ്, ക്രൊയേഷ്യ, ബോസ്നിയ ആന്റ് ഹെര്‍സഗോവിന തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ലോകകപ്പിനായി ബ്രസീലില്‍ എത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: