തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയ ചികിത്സയില്‍ ഏറെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഡോ. എം.എസ്. വല്യത്താന് എണ്‍പതിന്റെ നിറവില്‍. പ്രൊഫ് എം.എസ്. വല്യത്താന്റെ എണ്‍പതാം പിറന്നള് സഹപ്രവര്‍ത്തകരും സൂഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിച്ചു. ഇന്നലെ മസ്ക്റ്റ് ഹോട്ടലിലാണു ശതാഭിഷേകം ഒരുക്കിയിരുന്നത്. പിറന്നാള്‍ കേക്കു മുറിച്ചും പൊന്നാട അണിയിച്ചുമാണു ആഘോഷം നടന്നത്.
ലക്ഷ്യവും അതിനുള്ള പ്രയത്നവുമാണ് തന്നെ ജീവിതത്തില്‍ എന്തെങ്കിലുമാക്കി തീര്‍ത്തതെന്ന് ഡോ.വല്യത്താന് പറഞ്ഞു. ശസ്ത്രക്രിയ വിദഗ്ദന് എന്നതിനപ്പുറം റിസേര്‍ച്ചും അതിനോടനുബന്ധിച്ച പഠനങ്ങള്‍ നടത്താനുമാണ് ആഗ്രഹിച്ചത്. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തുടക്കത്തിലേക്ക് അവിചാരിതമായാണ് എത്തിച്ചേരുന്നത്. എങ്കിലും കരിയറിന്റെ തുടക്കമെന്ന രീതിയില്‍ ശ്രീ ചിത്ര നല്കിയ അനുഭവങ്ങള്‍ വളരെ വലുതാണ്. ശാസ്ത്രത്തിന്റെ വിവിധ മേഘലകളിലൂടെ സഞ്ചരിച്ച് ജോലിയും ജീവിതം വിരസമാകാതെ നില നിര്‍ത്തി. സഞ്ചരിച്ച മേഘലകളിലെല്ലാം പുതിയ അന്വേഷണങ്ങള്‍ നടത്തി. ഇതാണ് ജീവിതത്തെ സുന്ദരമാക്കിയതെന്നും വല്യത്താന് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പ്രഥമ വിദ്യാര്‍ഥികളില്‍ ഒരാളായ വല്യത്താന് ശ്രീചിത്രയിലെ ഇരുപതു വര്‍ഷത്തെ സേവനത്തിനു ശേഷം മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലെ ആദ്യ വൈസ് ചാന്‍സലറായിരുന്നു. ശ്രീചിത്ര ന്യുറോ സര്ജന് കണ്സല്ട്ടന് ഈശ്വര്‍ ആവിഷ്കരിച്ച മംഗളപത്രം ശ്രീചിത്രാ ഡയറക്ടര്‍ ജെ.എം. തരകന് ഡോ. വല്യത്താന് സമ്മാനിച്ചു. കാര്ഡിയ്ക് സര്‍ജറി തലവന്‍ കെ. ജയകുമാര്‍, സൈന്റിഫിക് ഓഫീസര്‍ തോമസ് മാളിയക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഹപ്രവര്‍ത്തകര്‍ വല്യത്താനുമായി പ്രവര്‍ത്തിച്ചിരുന്ന ദിനങ്ങള്‍ ഓര്‍ക്കുകയും അദ്ദേഹത്തിന് പിറന്നാളാശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: