Categories: Travel

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം

Published by

ദേശീയപാത 47ല്‍ യാത്രചെയ്യുമ്പോള്‍ കണിച്ചുകുളങ്ങര ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് കിടക്കുന്ന റോഡ്. റോഡ് തീരുന്നിടത്തു നിന്ന് വടക്ക ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം.

ഏതൊരാളെയും ആകര്‍ശിക്കുന്ന അന്തരീക്ഷം. ക്ഷേത്രത്തിന് കിഴക്ക് തെക്കോട്ടുമാറി റോഡിന് അരികിലായി സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരു മന്ദിരം. പരിസരത്തെങ്ങും തണല്‍ വിരിച്ച് നില്‍ക്കുന്ന ആല്‍ മരത്തിന് കീഴിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് വെള്ളി കൊടി മരം.

കൂത്ത്, ചിക്കര, ഗരുഡന്‍ തൂക്കം എന്നിവയാണ് ഇവുടുത്തെ പ്രധാന വഴിപ്പാടുകള്‍. ശാസ്ത്രലോകത്തിന് അത്ഭുതവും ഭക്തലോകത്തിന് ദേവിയുടെ അടയാളവുമായ ഏഴുവരികൈതയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. ക്ഷേത്ര ചൈതന്യത്താലും ദേവിയുടെ ഐശ്വര്യത്താലും സമ്പന്നമാണ് ഈ പ്രദേശം.

കടല്‍മാറി കരതെളിഞ്ഞ പ്രദേസമാണ് കരപ്പുറം. കരപ്പുറത്തിന് കടല്‍ തന്ന നിധിയാണ് കണിച്ചുകുളങ്ങര അമ്മ. ഐതീഹ്യവും ചരിത്രവും ഊടും പാവും നെയ്തതാണ് ക്ഷേത്രത്തിന്റെ ചരിത്രം.

ടിപ്പുസുല്‍ത്താന്റെ പടയോട്ട കാലത്ത് മലബാറിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ തച്ചുതകര്‍ക്കപ്പെട്ടപ്പോള്‍ വേണാട്ടിലേക്ക് മൂര്‍ത്തികളുമായി പലായനം ചെയ്തു നമ്പൂതിരി കുടുംബങ്ങള്‍. കടല്‍ മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും പലായനം.

കടല്‍ മാര്‍ഗ്ഗം പലായനം ചെയ്ത കുടുംബത്തിന്റെ ജലനൗക കടല്‍ ക്ഷോഭത്താല്‍ തകര്‍ന്നുവെന്നും ഈ ദേശത്ത് വന്ന് അടിഞ്ഞുവെന്നും സ്വന്തം നാട്ടിലേക്ക് തിരികെ പോകാതെ നമ്പൂതിരി കുടുംബം ഉപാസന മൂര്‍ത്തിയായ ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചുവെന്നുമാണ് ചരിത്രം.

ദേവി ഒരു കപ്പലില്‍ തോഴിമാരുമായി കളിച്ചുവന്നുവെന്നും ഈ ദേശത്തു വന്നപ്പോള്‍ കപ്പലടുത്തുവെന്നും അക്കാലത്ത് ഇവിടെ താമസിച്ചിരുന്ന ഒരു നമ്പൂതിരി ദേവിയെ പ്രതിഷ്ഛിച്ചുവെന്ന് ഐതീഹ്യം.

ചരിത്രത്തിലും ഐതീഹ്യത്തിലും ദേവി കണിച്ചുകുളങ്ങരയെത്തിയ കരപ്പുറത്തിന് കളിച്ചുകുളങ്ങരയെന്ന് സ്ഥലനാമമായി. കാലാന്തരത്തില്‍ കളിച്ചുകുളങ്ങര കണിച്ചുകുളങ്ങരയായപ്പോള്‍ ഐതീഹ്യത്തിന് പിന്നെയും മൊഴി മാറ്റമുണ്ടായി. കണിച്ചിയെ പ്രതിഷ്ഠിച്ചതു കൊണ്ടാണ് കണിച്ചുകുളങ്ങരയെന്ന നാമമുണ്ടായതത്രെ.

വരിക്കപ്ലാവിന്‍ദാരുവിലെഴുതിയ ഏതോ ശില്‍പ്പിയുടെ ചാരുത ഇന്ന് ഭക്തമനസ്സിന്റെ കണിയാണ്. ദേവിശരണം എന്ന ഒറ്റമന്ത്രത്തിലൂടെ വിളിപ്പുറത്തമ്മയായ നമ്മുടെ സ്വന്തം കണിച്ചുകുളങ്ങരയമ്മ.

അരുണ്‍മോഹന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts