ന്യൂയോര്‍ക്ക്: ജൂറാസിക്ക് പാര്‍ക്ക് നടന് കാമറൂണ്‍ തോര്‍ 13 കാരിയെ ബലാത്സംഗം ചെയ്തതിനും 11 തട്ടിക്കൊണ്ട് പോകലുകള്‍ക്കും , കളവ് കേസിലും അറസ്റ്റിലായതായി കെ.ടി.എല്‍ എ ടി.വി റിപ്പോര്‍ട്ട് ചെയ്തു. 2008 2009 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 54 വയസ്സുകാരനായ ഇദ്ദേഹം ലോസേഞ്ചല്‍സിലെ ടോണി അങ്കോറ മലകളില്‍ വെച്ച് 2008 ലാണ് 13 കാരിയെ മാനഭംഗപ്പെടുത്തിയതെന്ന് ന്യൂയോര്‍ക്ക് ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തു. സിനിമയില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ച കുട്ടിക്കാണ് ഈ ദുര്‍വിധിയുണ്ടായത്. ജൂണ്‍ 19 ന് കോടതി ജാമ്യം പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: