ലണ്ടന്‍: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയും സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന് വോഡാഫോണിന്റെ വെളിപ്പെടുത്തല്‍. ഫോണ്‍ ചോര്‍ത്തുന്നതിന്റെ അനുമതിക്കായി ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ തങ്ങളെ സമീപിച്ചതായി വോഡാഫോണ്‍ വ്യക്തമാക്കുന്നു.
വോഡാഫോണ്‍ പുറത്തുവിട്ട ലോ എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഉപഭോക്താക്കളുടെ ഫോണ്‍വിളികള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് വോഡാഫോണ്‍ പറയുന്നു. ഇതിനു പുറമെ ഉപഭോക്താക്കളുടെ വിവരങ്ങളടങ്ങുന്ന മെറ്റഡേറ്റയും സര്‍ക്കാരിന് നല്‍കിയതായി കമ്പനി പറയുന്നു.
എന്നാല്‍ എത്ര ഫോണ്‍രേഖകളാണ് ചോര്‍ത്തിയതെന്നോ ആരൊക്കെയാണ് നിരീക്ഷണത്തിലുള്ളതെന്നോ വോഡാഫോണ്‍ പുറത്തുവിട്ടിട്ടില്ല. അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സിയുടെ ഫോണ്‍ചോര്‍ത്തല്‍ പുറത്തു വന്ന് ഒരു വര്‍ഷം ആകുമ്പോഴാണ് ഇന്ത്യയും ഫോണ്‍ ചോര്‍ത്തിയെന്ന വിവരം പുറത്തു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: