യുഎന്‍ : ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പുതിയ അദ്ധ്യക്ഷനായി ജോര്‍ദ്ദാനില്‍ നിന്നുള്ള പ്രിന്‍സ് സെയ്ദ് റാദ് സെയ്ദ് അല്‍ ഹുസൈനെ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ നാമനിര്‍ദ്ദേശം ചെയ്തു. ഐക്യരാഷ്ട്രസഭയില്‍ ജോര്‍ദ്ദാന്റെ സ്ഥിരം പ്രതിനിധിയാണ് ഹുസൈന് ഇപ്പോള്‍. നേരത്തെ യുഎസ്സിലെയും മെക്സിക്കോയിലെയും ജോര്‍ദ്ദാന്‍ സ്ഥാനപതിയായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ അംഗീകാരം ലഭിച്ചാല്‍ അല്‍ ഹുസൈന് ഇന്ത്യന്‍വംശജയായ നവനീതം പിള്ളയുടെ പിന്‍ഗാമിയാകും. 2008 സെപ്റ്റംബര്‍ ഒന്നു മുതല്‍ നവനീതം പിള്ളയാണ് മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷ. ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ജഡ്ജിയായിരുന്ന നവനീതം സ്ത്രീകള്‍ക്കുനേരെയുള്ള മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇക്വാളിറ്റി നൗ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയാണ് .തമിഴ്നാട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ മുമ്പ് ദക്ഷിണാഫ്രിക്കയില്‍ കുടിയേറിയതാണ് നവനീതിന്റെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: