തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയുടെ സെല്ലില്‍ നിന്നു പിടിച്ച സിം കാര്‍ഡിന്റെ ഉടമയെ കണ്ടെത്തി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയുടെ പേരിലുള്ളതാണ് സിം കാര്‍ഡ്.
ഒരു വര്‍ഷത്തോളമായി സിം കാര്‍ഡ് ഉപയോഗിച്ചു വരികയാണെന്നും ഈ സിംകാര്‍ഡില്‍ നിന്ന് ആയിരത്തിലധികം കോളുകള്‍ പോയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
ടി.പി വധക്കേസ് പ്രതി അണ്ണന് സിജിത്തിന്റെ സെല്ലില്‍ നിന്നാണ് സിം കിട്ടിയത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ സെല്ലില്‍ നിന്നു മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: