പെഷാവര്‍: അഫ്ഗാന് അതിര്‍ത്തിയില്‍ പാക് സൈനിക പോസ്റ്റുകള്‍ക്കുനേരെയുണ്ടായ താലിബാന് ആക്രമണത്തില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറന്‍ ബജാവുര് ജില്ലയിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാവിലെ ആയുധധാരികളായ ഭീകരര്‍ അതിര്‍ത്തി കടന്നെത്തി മാനോ സംഗാള്‍ മേഖലയിലെ സൈനിക പോസ്റ്റ് ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മോഖ ടോപ് പോസ്റ്റിനു നേരെ ഭീകരര്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഏഴു പാക് സൈനികര്‍ കൊല്ലപ്പെടുകയായിരുന്നു. ഏഴുപേര്‍ക്ക് പരിക്കേറ്റുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
താലിബാന് ആക്രമണത്തെ പാക് വിദേശകാര്യമന്ത്രാലയം അപലപിച്ചു. അതേസമയം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ബജാവൂര് ജില്ലയിലുണ്ടായ ബോംബ് ആക്രമണത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: