കൊളംബൊ: മത്സ്യബന്ധനത്തിനിടെ അറസ്റ്റിലായ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെ ഉത്തരവ് നല്കി. കച്തീവിന് സമീപം മത്സ്യബന്ധനെ നടത്തുകയായിരുന്ന ഇവരെ മെയ് 31നാണ് ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ മത്സ്യത്തൊഴിലാളികളെ ജൂണ്‍ 16 വരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. പുതിയ ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള അനുഭാവ സൂചകമായാണ് രാജപക്സെ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്നതിന് തൊട്ടുമുമ്പ് ശ്രീലങ്കന്‍ ജയിലിലുള്ള മുഴുവന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും മോചിപ്പിക്കാന്‍ രാജപാക്സെ ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: