കൊച്ചി: മാറാട് കൂട്ടക്കൊല സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍. കേരളത്തെ നടുക്കിയ ആ സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. അതിന് സിബിഐ അന്വേഷണം അനിവാര്യമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംഘടിപ്പിക്കുന്ന ഒരു ലക്ഷം ഒപ്പു ശേഖരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ നടന്ന ചടങ്ങില്‍ മത്സ്യപ്രവര്‍ത്തക സംഘം സംഘടനാ സെക്രട്ടറി കെ.പുരുഷോത്തമന്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്, മേഖലാ സെക്രട്ടറി എം.കെ.പ്രദീപ് കുമാര്‍, ടി.സതീശന് എന്നിവരും പങ്കെടുത്തു. ഒരുലക്ഷം ഒപ്പുകള്‍ ശേഖരിച്ച് നിവേദനം അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: