പൂഞ്ഞാര്‍: രാഷ്ട്രീയമാറ്റങ്ങള്ക്കനുസരിച്ച് ആശയവ്യതിയാനം വരുത്തുന്ന നവമാധ്യമശൈലികള്ക്ക് അടിമപ്പെടാത്ത പത്രമാണ് ‘ജന്മഭൂമി’ ദിനപത്രമെന്ന് ജന്മഭൂമി കോട്ടയം യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.ഡി ഹരികുമാര്‍ പറഞ്ഞു. പൂഞ്ഞാര്‍ എസ്എംവി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച അമൃതം മലയാളം വായനപദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കൃതി സംബന്ധിച്ച് പുതിയ തലമുറയ്ക്ക് അവബോധം ഉണ്ടാക്കുന്നതിനായി പ്രത്യേക പേജ് തന്നെ മാറ്റി വയ്ക്കുകവഴി ജന്മഭൂമി സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ സമര പോരാട്ട ചരിത്രത്തില്‍ ശക്തമായ ഇടം നേടിയ ജന്മഭൂമി ദേശസ്നേഹികളുടെ ‘ജിഹ്വ’ ആയി മാറി. കുത്തക മാധ്യമ സംസ്കാരത്തില്‍ വേറിട്ട ശബ്ദമായി ജന്മഭൂമി നിലനില്‍ക്കുന്നത് ആശയാധിഷ്ഠിതമായ കരുത്തുമൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അമൃതം മലയാളം വായന പദ്ധതിക്ക് ആരംഭം കുറിച്ച സ്കൂളാണ് പൂഞ്ഞാര്‍ എസ്എംവി എച്ച്എസ്എസ്. ഹെഡ്മാസ്റ്റര് ആര്. നന്ദകുമാര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. അശോക്കുമാര്, പ്രിന്‍സിപ്പല്‍ ഷൈല ജി. നായര്‍, സ്റ്റാഫ് സെക്രട്ടറി വി.പി ഷൗക്കത്തലി, ബി. വിനോദ്, ലേഖകന്‍ ആര്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: