മട്ടാഞ്ചേരി: മകന്റെ ജന്മദിനത്തില് വീടിന് മുന്നില്‍ മകന്റെ ചേതനയറ്റ ശരീരംകണ്ട് രക്ഷിതാക്കള്‍ വിങ്ങിപൊട്ടി. പാണ്ടിക്കുടി രജ്ജനം വീട്ടില്‍ ശെല്‍വരാജിന്റെ മകന് ആദിത്യ(12)ന്റെ മരണമാണ് ഒരു ദേശത്തെ ദുഃഖത്തിലാഴ്ത്തിയത്. ടിവി ഓഫ് ചെയ്ത് പഠിക്കാന്‍ അച്ഛന് ഫോണിലൂടെ ശകാരിച്ചതില്‍ മനംനൊന്ത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആദിത്യന് തൂങ്ങി മരിച്ചത്.
മറൈന്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ശെല്‍വരാജിന്റെയും കാഷ്യു ഡയറക്ടറേറ്റിലെ ജീവനക്കാരിയായ ജയലക്ഷ്മിയുടെയും മകനാണ് ആദിത്യന്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ഫോണ്‍ വിളിച്ച ശെല്‍വരാജ് മകനെ ടിവി കാണുന്നതില്‍ നിന്ന് വിലക്കുകയും പഠിക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നു. അപ്പൂപ്പന് മാത്രമുള്ള വേളയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ ആദിത്യനെ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമം വിഫലമാകുകയാണ് ചെയ്തത്. രോഹിത് സഹോദരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: