ന്യൂദല്‍ഹി: യാത്ര അതിവേഗമാക്കാന്ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആവിഷ്കരിക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹിയില്‍നിന്ന് ആഗ്രയിലെത്താന്‍ ഒന്നരമണിക്കൂറായി യാത്രാസമയം ചുരുക്കുന്നു. മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗത്തില്‍ ഓടുന്ന ട്രെയിന്‍ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും.
മുംബൈ- അഹമ്മദാബാദ് യാത്രയ്ക്ക് മണിക്കൂറില്‍ 350 കിലോ മീറ്റര്‍ വേഗത്തിലോടുന്ന ട്രെയിനുള്ള പദ്ധതി റയില്‍വേയ്ക്കുണ്ട്. എന്നാല്‍ ഇതിന് ഉന്നത തലത്തിലുള്ള അനുമതികിട്ടാതെ കാത്തിരിക്കാന്‍ തുടങ്ങിയിട്ടു കാലം ഏറെ ആയി. ഈ റൂട്ടുള്‍പ്പെടെ ഏഴു സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ആലോചനയുണ്ട്.
നിലവിലുള്ള ട്രാക്കുകളുടെ നിലവാരം ഉയര്‍ത്തിയാണ് ദല്‍ഹി-ആഗ്ര റൂട്ടില്‍ ഈ പദ്ധതി നടപ്പാക്കുക. ഇതോടെ യാത്രക്കാര്‍ക്ക് ദല്‍ഹിയില്‍നിന്ന് ഒന്നരമണിക്കൂര്‍ യാത്ര ചെയ്താല്‍ താജ്മഹല്‍ കാണാം. നിലവില്‍ ഭോപ്പാല്‍ ശതാബ്ദിയിലെ യാത്ര പോലും 126 മിനുട്ട് എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: