കോഴിക്കോട്: കൈനാട്ടി മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താനെത്തിയ മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് എംപിയെയും വടകര എംഎല്‍എ സി കെ നാണുവിനെയും ആര്‍എംപി യുവജന വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞു.
മേല്‍പ്പാല നിര്‍മാണത്തിന്റെ പേരില്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞത്. പ്രവര്‍ത്തകര്‍ പിന്മാറാന് തയ്യാറാവാതിരുന്നതോടെ മുല്ലപ്പള്ളിയും സംഘവും തിരിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: