കൊച്ചി: അമൃത ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു’വേള്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍-മെഡിബിസ് ടിവി’ അവാര്‍ഡ്. ദുബായിയിലെ ക്രൗണ്‍പ്ലാസയില്‍ വച്ചു നടന്ന ചടങ്ങിലാണ് അവാര്‍ഡ് നല്‍കിയത്. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു വേണ്ടി ഗോപിമേനോന്‍ വേള്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ:ജോര്‍ജ്ജ് ജോണില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
ലൈഫ് ടൈം അചീവ്മെന്റ് അവാര്‍ഡ്, എക്സലന്‍സ് അവാര്‍ഡ് ഫോര്‍ എര്പ്രോണര്ഷിപ്പ്, എക്സലന്‍സ് അവാര്‍ഡ് ഫോര്‍ കോര്‍പറേറ്റ് ഓര്‍ഗനൈസേഷന്‍സ് എന്നീ മൂന്നു വിഭാഗങ്ങളായിട്ടാണ് അവാര്‍ഡ് ഉള്‍പ്പെടുന്നത്.
പ്രശസ്ത സ്പോര്‍ട്സ് ഫിസിഷ്യനായ ഡോ:ജോര്‍ജ്ജ് ജോണ്‍ ആണ് വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ സാരഥ്യം വഹിക്കുന്നത്.
ആദ്യത്തെ ഗ്ലോബല്‍ ഹെല്‍ത്ത് കീയര്‍ ടിവി ചാനലാണ് മെഡിബിറ്റ്സ് ടിവി. പ്രശസ്ത് ബിസിനസ്സ്കാരനും, മറൈനറും, ‘ഡാം 999’ സിനിമയുടെ സംവിധായകനുമായ സോഹന്‍ റോയ് ആണ് ഈ ഹെല്‍ത്ത് കീയര്‍ ചാനലിന്റെ സാരഥ്യം വഹിക്കുന്നത്. ഏഷ്യ, ആസ്ട്രേലിയ, മിഡില്‍ ഈസ്റ്റ്, ഈസ്റ്റേണ്‍ ആഫ്രിക്ക, ഈസ്റ്റേണ്‍ യുറോപ്പ് മുതലായ രാജ്യങ്ങളില്‍ മെഡിബിറ്റ്സ് ടിവി ചാനല്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: