കൊച്ചി: അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്സ് മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 15362.58 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കി .13785.05 ലക്ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. 11.44% മാണ് വര്‍ദ്ധനവ്. ബംഗളൂരില്‍ ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് മികച്ച പ്രവര്‍ത്തന ഫലത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.
11.94% വര്‍ദ്ധനയോടെ ഇക്കാലയളവില്‍ ടേണോവര്‍ 13936.90 ലക്ഷം രൂപയില്‍ നിന്ന് 15600.60 ലക്ഷം രൂപയായി. നികുതി അടച്ച ശേഷമുള്ള ലാഭം 3358.93 ലക്ഷത്തില്‍ നിന്നു 3989.20 ലക്ഷമായി. 18.76% ഉയര്‍ച്ച. നികുതിക്കും വിവിധ കിഴിവുകള്‍ക്കും മുമ്പുള്ള വരുമാനമായി രേഖപ്പെടുത്തുന്ന ഇ ബി ഐ ഡി റ്റി എ യിലെ വളര്‍ച്ച 13.48% ആണ്്-6410.27 ലക്ഷം രൂപയില്‍ നിന്ന് 7274.29 ലക്ഷം രൂപയിലേക്ക്.
വെല്ലുവിളികള്‍ നിറഞ്ഞ വ്യവസായ അന്തരീക്ഷത്തിലും അഭിമാനകരമായ പ്രവര്ത്തനനേട്ടമുണ്ടാക്കാന് കമ്പനിക്കു സാധ്യമായെന്ന് വണ്ടര്‍ലാ ഹോളിഡേയ്സ് എം ഡി അരുണ്‍ ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. ഓഹരി വിപണിയില്‍ ഉജ്ജ്വലമായ തുടക്കമിടാന്‍ കഴിഞ്ഞതില്‍ ഓഹരിയുടമകളോടും നിക്ഷേപകരോടുമുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
രാജ്യത്തെ ഏറ്റവും മികച്ച അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കമ്പനി നവീന പദ്ധതികളുമായി മുന്നോട്ടു പോകും.1.50 രുപ(15%) പ്രതിയോഹരി ലാഭവിഹിതം ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 23.40 ലക്ഷം പേരാണ് വണ്ടര്‍ലാ സന്ദര്‍ശിച്ചത്. 22.92 ലക്ഷമായിരുന്നു മുന്‍ വര്‍ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: