കാലിഫോര്‍ണിയ: സ്റ്റിയറിംഗ്, ആക്സിലേറ്റര്‍, ബ്രേക്ക് പെഡല്‍സ് എന്നിവയില്ലാത്ത സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ വരുന്നു. ലോകത്തെ പ്രശസ്ത സെര്‍ച്ച് എഞ്ചിന് കമ്പനിയായ ഗൂഗിളാണ് കാറുകള്‍ വിപണിയിലെത്തിക്കുന്നത്. പൂര്‍ണമായും ഇലക്ട്രിക് ആയിരിക്കും കാര്‍. സ്റ്റിയറിംഗിനും, ബ്രേക്കിനും പകരം ബട്ടണുകളായിരിക്കും കാറിനെ നിയന്ത്രിക്കുക. കാര്‍ ഓടിക്കുന്നതിനും, നിര്‍ത്തുന്നതിനും ബട്ടണുകള്‍ അമര്‍ത്തിയാല്‍ മതി.
രണ്ട് പേര്‍ക്കു മാത്രമേ കാറില്‍ ഇരിക്കാന്‍ കഴിയൂ. സാധാരണ കാറുകളെപോലെ സീറ്റ് ബെല്‍റ്റുകളും ഉണ്ടായിരിക്കും. കൂടാതെ ദിശ അറിയുന്നതിന് ഒരു സ്ക്രീനും കാറിലുണ്ടാവും. സെന്‍സറുകളും സോഫ്റ്റ് വെയറുകളും ചേര്‍ന്നാണ് കാറിന്റെ ദിശ നിര്‍ണയിക്കുന്നത്. രണ്ട് ഫുട്ബോള്‍ ഗ്രൗണ്ടുകളുടെ വലുപ്പത്തിലുള്ള തടസങ്ങളെ സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിയാനാവും. കാറിലെ സ്ക്രീനില്‍ അത് തിരിച്ചറിയാനും കഴിയും. ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളുടെ സഹകരണത്തോടെയാണ് കാര്‍ നിര്‍മ്മിക്കുന്നത്. സാധാരണ കാറുകളേക്കാള്‍ വലുപ്പം കുറവാണ് ഗൂഗിള്‍ പുറത്തിറക്കുന്ന കാറുകള്‍ക്ക്. ഈ സീസണില്‍ 200 കാറുകള്‍ നിര്‍മ്മിച്ച് വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അടുത്ത രണ്ട് വര്‍ഷത്തിനിടെ ലോകത്തിന്റെ വിവിധ നഗരങ്ങളില്‍ കാര്‍ എത്തിക്കാനാകുമെന്നും ഗൂഗിള്‍ കോ-ഫൗണ്ടര്‍ സെര്‍ജി ബ്രിന്‍ പറഞ്ഞു.
സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ ആദ്യമായി ഗൂഗിള്‍ പരീക്ഷിച്ചത് 2009-ലാണ്. എന്നാല്‍ അന്ന് നിര്‍മ്മിച്ച കാറിന് ചില അവസ്ഥയില്‍ ഡ്രൈവറിന്റെ സഹായം ആവശ്യമായി വന്നിരുന്നു. എന്നാല്‍ പുതുതായി വിപണിയിലിറക്കുന്ന കാറിന്റെ മുഴുവന്‍ നിയന്ത്രണങ്ങളും അത് സ്വയമായിരിക്കും കൈകാര്യം ചെയ്യുക. ഡ്രൈവര്‍മാരില്ലാത്ത കാറിന്റെ പരമാവധി വേഗത ഒരു മണിക്കൂറില്‍ 40 കിലോമീറ്ററാണ്. 61 സെ.മീ. നീളത്തിലാണ് കാറിന്റെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.
യാത്രക്കാര്‍ മാത്രമുള്ള സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ പൊതു നിരത്തുകളില്‍ ഉപയോഗിക്കുന്നതിനുള്ള നിയമം അമേരിക്കയില്‍ പാസാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: