കാബൂള്‍. ഈ വര്‍ഷം അവസാനത്തോടെ അഫ്ഗാനില്‍ നിന്നും പൂര്‍ണമായി യുഎസ് സേനയെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അഫ്ഗാനിസ്ഥാനില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി യുഎസിലെ ഏതാനും സൈനിക വിഭാഗങ്ങളെ പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും ഒബാമ അറിയിച്ചു. സൈനിക സേവനത്തിനിടെ ജീവന് നഷ്ടപ്പെട്ട സുരക്ഷാ ഭടന്മാരുടെ സ്മരണ പുതുക്കിയാണ് അദ്ദേഹം അഫ്ഗാനില്‍ സന്ദര്‍ശനം നടത്തിയത്.
ബര്‍ഗാം വ്യോമസേനാ താവളത്തിലെത്തിയ അദ്ദേഹത്തെ അഫ്ഗാനിലെ യു.എസ് അംബാസഡറും സൈനിക കമാന്‍ഡറും ചേര്‍ന്ന് സ്വീകരിച്ചു. 2012ന് ശേഷം ഇതാദ്യമായാണ് ഒബാമ അഫ്ഗാനില്‍ എത്തുന്നത്. അതേസമയം അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി ഒബാമ കൂടിക്കാഴ്ച നടത്താനിടയില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: