തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം കഴിച്ചനിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ടു കുട്ടികള്‍ മരിച്ചു. നാലാഞ്ചിറ അക്ഷയ ഗാര്‍ഡനില്‍ രാജേഷിന്റെ മക്കളായ വിഘ്നേശ്വര്‍(6) അമ്മു എന്ന ശിവാനി(6)എന്നിവരാണ് മരിച്ചത്.
രാജേഷ്(33), രാജേഷിന്റെ അമ്മ കുമാരി (52), മകന് മഹേശ്വരന്(11) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. രാജേഷും കുമാരിയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മഹേശ്വരന് എസ്.എ.ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.
കൂട്ട ആത്മഹത്യാ ശ്രമത്തിനു പിന്നില്‍ കുടുംബപ്രശ്നങ്ങളാകാമെന്ന് മണ്ണന്തല പോലീസ് പറഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ് വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ ഇവരെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ എസ്എടിയില്‍ എത്തിച്ചപ്പോഴേയ്ക്കും വിഘ്നേഷും ശിവാനിയും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: