കോട്ടയം: എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്സസ് നേതൃസമ്മേളനം (എച്ച്ആര്‍ വിഷന്‍ 2014) പെരുന്നയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ ശതാബ്ദിഹാരമണിയിച്ച് ആദരിച്ചു. എന്‍എസ്എസ് ശതാബ്ദിയുടെ പ്രതീകമായി 100 റോസാപ്പൂക്കളും മന്നത്തുപദ്മനാഭന്റെ 137-ാമത് ജന്മദിനത്തിന്റെ ഭാഗമായി 137 പനിനീര്‍പ്പൂക്കളും എന്‍എസ്എസ്സില്‍ 53 വര്‍ഷമായി സേവനമനുഷ്ടിക്കുന്ന ജനറല്‍ സെക്രട്ടറിയോടുള്ള ആദരമായി 51 താമരപ്പൂക്കളും ചേര്‍ത്തൊരുക്കിയ ശതാബ്ദിഹാരം എച്ച്ആര്‍ സെക്രട്ടറി കെ.ആര്. രാജന് ജി. സുകുമാരന്‍ നായരെ അണിയിച്ച് ആദരിച്ചു.
59 താലൂക്കു യൂണിയനുകളില്‍ നിന്നായി 600 എച്ച്ആര്‍ ഫാക്കല്‍റ്റി അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജി. സുകുമാരന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് വി.പി. ഹരിദാസ്, കരയോഗം രജിസ്ട്രാര്‍ വിശ്വനാഥന് പിള്ള, എച്ച്ആര്‍ സെക്രട്ടറി കെ.ആര്. രാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: