Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തിളങ്ങിയ പെണ്‍പോരാട്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2014, 07:16 pm IST
in Lifestyle

ശക്തമായ പോരാട്ടമാണ്‌ ഈ തെരഞ്ഞെടുപ്പില്‍ വനിതകള്‍ കാഴ്‌ച്ചവെച്ചത്‌. അഭ്രപാളിയില്‍ നിന്നും ജനവിധി തേടാനിറങ്ങിയ നായികമാരുടെ പോരാട്ടം കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു തെരഞ്ഞെടുപ്പ്‌. ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്കെതിരെ ബിജെപിയുടെ സ്മൃതി ഇറാനി നടത്തിയ പോരാട്ടം വിസ്മരിക്കാനാവില്ല. വോട്ടെണ്ണലില്‍ ആദ്യം മുതല്‍ മുമ്പിലായിരുന്നു സ്മൃതി.
അവസാന നിമിഷം വരെ രാഹുല്‍ ഏറെ പിന്നിലുമായിരുന്നു. 90 ശതമാനം വോട്ടുകളും എണ്ണി പൂര്‍ത്തിയാക്കിയപ്പോഴാണ്‌ സ്മൃതി അല്‍പ്പമൊന്ന്‌ പിന്നിലായത്‌. രാഹുലിന്റെ സ്വന്തം മണ്ഡലമായിട്ടും പല ഘട്ടങ്ങളിലും സ്മൃതി വിജയിക്കുമെന്ന്‌ തോന്നിപ്പിച്ചു. പരാജയപ്പെട്ടെങ്കിലും ശക്തമായ പ്രകടനമാണ്‌ അമേഠിയില്‍ സ്മൃതി കാഴ്‌ച്ചവെച്ചത്‌. റായ്ബറേലിയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയും, വിദിഷയില്‍ ബിജെപിയുടെ സുഷമാ സ്വരാജും, ഫാസിയാബാദില്‍ ഉമാഭാരതിയും നേരത്തെ വിജയം ഉറപ്പാക്കിയിരുന്നു.

ചണ്ഡീഗഢിലെ മത്സരം താരപ്പകിട്ടേറിയതായിരുന്നു. ബോളിവുഡ്‌ താരസുന്ദരി കിരണ്‍ ഖേര്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ പവന്‍കുമാര്‍ ബന്‍സാലായിരുന്നു. ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച നടി 1,91,362 വോട്ടുകള്‍ നേടിയാണ്‌ ഇവിടെ വിജയിച്ചത്‌. മുംബൈ നോര്‍ത്ത്‌ വെസ്റ്റില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗ്ലാമര്‍ നടി രാഖി സാവന്ത്‌ പരാജയപ്പെട്ടെങ്കിലും മത്സരം ശ്രദ്ധിക്കപ്പെട്ടു. മുംബൈ നോര്‍ത്തില്‍ വിജയിച്ച പൂനംമഹാജന്റെ വിജയവും മധുരമേറിയതാണ്‌. രണ്ട്‌ തവണ എംപിയായി വിജയിച്ച കോണ്‍ഗ്രസിന്റെ പ്രിയ ദത്തിനെ 1.86 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ പരാജയപ്പെടുത്തിയത്‌. ആംആദ്മി സ്ഥാനാര്‍ത്ഥി ഷാസിയ ഇല്‍മിയുടെ ഗാസിയാബാദ്‌ മണ്ഡലത്തിലെ മത്സരവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കടുത്ത മത്സരമാണെന്ന്‌ അവര്‍ അവകാശപ്പെട്ടിരുന്നെങ്കിലും വിജയിക്കാനായില്ല.

കര്‍ണാടകയിലെ മാണ്ഡ്യയില്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ചത്‌ സിറ്റിംഗ്‌ എംപിയും നടിയുമായ രമ്യയായിരുന്നു. 31 കാരിയായ രമ്യയുടെ ആദ്യ വരവ്‌ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രതിനിധി എന്ന നിലയില്‍ വലിയ സ്വീകരണവും രമ്യക്ക്‌ ലഭിച്ചു. ഇത്തവണ ജെഡിഎസിന്റെ സി.എസ്‌. പുത്തരാജുവിന്റെ മുമ്പില്‍ നടിക്ക്‌ മുട്ടുമടക്കേണ്ടി വന്നു. ന്യൂദല്‍ഹി സീറ്റില്‍ കടുത്ത പോരാട്ടം കാഴ്‌ച്ചവെച്ച വനിതാ നേതാവായിരുന്നു മീനാക്ഷി ലേഖി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ലേഖിയുടെ മുഖ്യഎതിരാളി ആംആദ്മി സ്ഥാനാര്‍ത്ഥി ആഷിഷ്‌ കേതന്‍ ആയിരുന്നു. 1.6 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ മീനാക്ഷി ലേഖി വിജയക്കൊടി പാറിച്ചത്‌. ഉത്തര്‍പ്രദേശിലെ പിലിബിറ്റില്‍ നിന്നും മത്സരിച്ച ബിജെപിയുടെ മനേക ഗാന്ധിയും വിജയ മധുരം നുകര്‍ന്നു.

പശ്ചിമബംഗാളിലെ ബാംഗുരയില്‍ മമതാ ബാനര്‍ജിയുടെ തുറുപ്പു ചീട്ടായിരുന്നു താരസുന്ദരി മുണ്‍മൂണ്‍ സെന്‍. മുണ്‍മൂണുമായുള്ള ആത്മസൗഹൃദത്താലാണ്‌ മത്സരിക്കാനുള്ള അവസരം മമത, മുണ്‍മൂണിന്‌ നല്‍കിയത്‌. നടിയായതിനാല്‍ ആരാധകരുടെ വോട്ട്‌ പെട്ടിയില്‍ വീഴിക്കാമെന്ന മമതയുടെ പ്രതീക്ഷ അസ്ഥാനത്തായില്ല. ഒമ്പത്‌ തവണ എംപിയായിരുന്ന സിപിഐയുടെ ബസുദേബ്‌ ആചാര്യയെ പരാജയപ്പെടുത്തിക്കൊണ്ട്‌ വലിയ വിജയമാണ്‌ മുണ്‍മൂണ്‍ സ്വന്തമാക്കിയത്‌.

ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി നന്ദന്‍ ബഹുഗുണയുടെ മകള്‍ റിത ബഹുഗുണ മത്സരിച്ചത്‌ ലക്നൗവിലാണ്‌. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ കൂടിയായ രാജ്നാഥ്‌ സിംഗിനെതിരായണ്‌ റിത ബഹുഗുണ മത്സരിച്ച്‌ പരാജയപ്പെട്ടത്‌. ആംആദ്മിയുടെ മേധാപട്ക്കര്‍ മുംബൈയില്‍ പരാജയപ്പെട്ടപ്പോള്‍ എന്‍സിപിയുടെ സുപ്രിയ സൂലെ മഹാരാഷ്‌ട്രയില്‍ വിജയിച്ചു.

ഉത്തര്‍പ്രദേശിലെ മധുരയില്‍ നിന്ന്‌ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ‘ഡ്രീം ഗേള്‍’ ഹേമമാലിനി ബിഎസ്പിയുടെ യോഗേഷ്‌ ദ്വിവേദിയേയും ആംആദ്മിയുടെ കപില്‍ മിശ്രയേയുമാണ്‌ പരാജയപ്പെടുത്തിയത്‌.

പാടലീപുത്രയില്‍ ആര്‍ജെഡി നിര്‍ത്തിയത്‌ ലാലുപ്രസാദിന്റെ മകള്‍ മിസ ഭാരതിയെയായിരുന്നു. ലാലുവിന്റെ ഭാര്യ റാബ്രി ദേവിയെ സരാണ്‍ മണ്ഡലത്തിലും നിര്‍ത്തി. രണ്ടു പേരും വിജയിച്ചില്ല.

തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ തന്നെ വിവാദ നായികയായ സ്ഥാനാര്‍ത്ഥിയായിരുന്നു നടി നഗ്മ. മീററ്റിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായ നഗ്മയെയും ഇത്തവണ ഭാഗ്യം തുണച്ചില്ല. ആന്ധ്രാപ്രദേശിന്റെ മണ്ണില്‍ പോരാട്ട വീര്യം ചോരാതെ ഓടിനടന്ന സ്ഥാനാര്‍ത്ഥിയായിരുന്നു വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ വിജയമ്മ. വൈഎസ്‌ആറിന്റെ ഭാര്യയും ജഗന്‍മോഹന്റെ അമ്മയുമായ വിജയമ്മ ഏതാണ്ട്‌ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു മത്സരിക്കാനിറങ്ങിയത്‌. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.