അബുദാബി : മലേഷ്യയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നതിനുള്ള ധാരണാ പത്രത്തില്‍ മലേഷ്യയുടെ ഫെഡറല്‍ ലാന്റ് ഡവലപ്പ്മെന്റ് അതോറിറ്റിയും (ഫെല്‍ഡ) ലുലുഗ്രൂപ്പും ഒപ്പു വച്ചു.
ആദ്യഘട്ടത്തില്‍ മലേഷ്യയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലുഗ്രൂപ്പ് തുടങ്ങുന്നത്. ആദ്യ ഔട്ട്ലെറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റ് യു.എ.ഇയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ് നജീബ് തുന്‍ അബ്ദുല്‍ റസാക്കിന്റെ സാന്നിദ്ധ്യത്തില്‍ ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി ഫെല്‍ഡ ഡയറക്ടര്‍ ജനറല്‍ ഫൈസല്‍ അഹമ്മദുമായി ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്.
അബുദാബിയില്‍ നടന്ന ചടങ്ങില്‍ ഫെല്‍ഡ ചെയര്മാന് മുഹമ്മദ് ഈസ അബ്ദുല്‍ സമദും സംബന്ധിച്ചു. ഫെല്‍ഡ നിര്‍മ്മിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ദീര്‍ഘ കാല കരാറില്‍ ലുലുവിന് കൈമാറുകയാണ് ചെയ്യുക. മലേഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ മധ്യേഷ്യയിലെ വിപണിയില്‍ ലുലു എത്തിക്കുകയും ചെയ്യും.
മലേഷ്യയിലെ ലുലുവിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ 2016 ആദ്യത്തോടുകൂടിയാണ് പ്രവര്‍ത്തനം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: