ആലപ്പുഴ: ഹോട്ടല്‍ വ്യവസായ രംഗത്തെ അന്തര്‍ദേശീയ പ്രമുഖ ബ്രാന്‍ഡായ റമദ ഇനി കായല്‍ വിനോദ സഞ്ചാരത്തിന്റെ കേന്ദ്രമായ ആലപ്പുഴയിലും. പുന്നമട ഫിനിഷിംഗ് പോയിന്റിന് സമീപമാണ് റമദ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 23ന് വൈകിട്ട് ഏഴിന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ പങ്കെടുക്കും.
സ്യൂട്ട് റൂം ഉള്‍പ്പെടെ അഞ്ച് കാറ്റഗറികളിലായി 121 റൂമുകളാണ് ഹോട്ടലിനുള്ളത്. റൂമുകളില്‍ എല്‍ഇഡി ടിവി, ടീ മേക്കര്‍, വൈഫൈ സംവിധാനമടക്കമുള്ളവയുണ്ട്. ആലപ്പുഴയില്‍ ഹെലിപ്പാഡുള്ള ഏക ഹോട്ടലും റമദയാണ്. ചെയര്മാന് റെജി ചെറിയാന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
നൂറു കോടിയിലേറെ രൂപ മുതല്‍ മുടക്കിയാണ് ഹോട്ടല്‍ സമുച്ചയം സ്ഥാപിച്ചിട്ടുള്ളത്. ആലപ്പുഴയില്‍ ആരംഭിക്കുന്ന റമദ ഹോട്ടല്‍ തെക്കേ ഇന്ത്യയില്‍ വിന്ധാം ഹോട്ടല്‍ ഗ്രൂപ്പിന് കീഴിലെ ആറാമത്തെ ഹോട്ടലും ആലപ്പുഴയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഹോട്ടലുമാണ്. മീറ്റിംഗുകള്‍ക്കും ചടങ്ങുകള്‍ക്കുമായി 7000 സ്ക്വയര്ഫീറ്റുമുതല് 23,000 സ്ക്വയര്ഫീറ്റുവരെയുള്ള സ്ഥലസൗകര്യവും ഇവിടെയുണ്ട്.
പത്രസമ്മേളനത്തില്‍ ചെയര്മാന് റെജി ചെറിയാനെക്കൂടാതെ വിന്ധാം ഹോട്ടല്‍ ഗ്രൂപ്പ് റീജീയണല്‍ വൈസ് പ്രസിഡന്റ് ദീപിക അറോറ, റമദ ജനറല്‍മാനേജര്‍ അനൂപ് ബി. പിള്ള, സെയില്‍സ് മാനേജര്‍ മദന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: