അബുജ: നൈജീരിയയിലെ തിരക്കേറിയ നഗരത്തിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 118 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
ജോസ് നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച ഉച്ചക്ക് മുമ്പാണ് ആദ്യ സ്ഫോടനമുണ്ടായത്. സ്ഫോടക വസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് രണ്ടാം സ്ഫോടനം. ആദ്യ സ്ഫോടനം നടന്ന് അരമണിക്കൂറു കഴിഞ്ഞായിരുന്നു ഇത്. മാര്‍ക്കറ്റിലെ ആശുപത്രിക്കു മുന്നിലെ മിനിബസ് പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരിലേറെയും സ്ത്രീകളാണെന്നാണ് വിവരം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ബൊക്കോഹറാം ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. സ്ഫോടനത്തെ പ്രസിഡന്റ് ഗുഡ്ലക്ക് ജൊനാഥന് അപലപിച്ചു. സംഭവം ക്രൂരവും പൈശാചികവുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയിക്കന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: