ക്വലാലംപൂര്‍: എം എച്ച് 370 വിമാനം കാണാതായതിനു പിന്നില്‍ അമേരിക്കന്‍ ചാരസംഘടനായ സിഐഎ ആണെന്ന് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിമാനം കാണാതായിട്ട് ഇന്ന് 74 ദിവസം തികയുകയാണ്. ബോയിങ്ങിന്റെ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാകാം സിഐഎ വിമാനം അപഹരിച്ചതെന്ന് അദ്ദേഹം കുറിച്ചു.
അവശിഷ്ടങ്ങള്‍ കണ്ടെത്താനെന്ന പേരില്‍ പണവും സമയവും എണ്ണയും നഷ്ടപ്പെടുത്തി വിമാനത്തെ കടത്തിയിരിക്കാം. മലേഷ്യന്‍ എയര്ലൈന്സിന്്(എംഎഎസ്) ചീത്തപ്പേരും ലഭിച്ചു. ശക്തമായ വാര്‍ത്താവിനിമയ സംവിധാനമുള്ള വിമാനം വെറുതെ അപ്രത്യക്ഷമാകില്ല. ഇക്കാര്യം വിശ്വസിക്കാനുമാകില്ല. ഇത് സംബന്ധിച്ച് സിഐഎയെ ചോദ്യംചെയ്യണമെന്നും മഹാതീര്‍ മുഹമ്മദ് ആവശ്യപ്പെട്ടു.
നിലവില്‍ ആരൊക്കയോ എന്തൊക്കെയോ മറക്കാന്‍ ശ്രമിക്കുകയാണ്. മലേഷ്യന്‍ എയര്‍ലൈന്‍സിനെയും മലേഷ്യയെയും മാത്രം കുറ്റപ്പെടുത്തുന്നതും ശരിയല്ല. ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിട്ടും ഇതുവരെ സിഐയെക്കുറിച്ച് ആരും ഒന്നും മിണ്ടിയിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട്. വിമാനം ഒരിക്കലും അപ്രത്യക്ഷമാകാറില്ല. ഒന്നുകില്‍ സുരക്ഷിതമായി ഇറങ്ങുകയോ അല്ലെങ്കില്‍ തകരുകയോ ആണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെചൈനയുടെ നേവി പരിശോധനാ കപ്പല്‍ ആസ്ട്രേലിയയുടെ പടിഞ്ഞാറന്‍ കടലിനടിയില്‍ വിമാനത്തിനായി തിരച്ചിലാരംഭിച്ചു. ചൈന, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അധികൃതര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കടലിനടിയിലെ തിരച്ചില്‍. ചൈനയുടെ സുഹു കിസ്സീന് കപ്പലാണ് തിരച്ചിലിനു നേതൃത്വം നല്‍ക്കുകയെന്ന് ഓസ്ട്രേലിയന്‍ എയര്‍ ക്രാഷ് സംഘം വ്യക്തമാക്കി. കാന്‍ബറാ ഭാഗത്തായിരിക്കും പരിശോധന കപ്പല്‍ തിരച്ചില്‍ നടത്തുക.
അതിനിടെ കാണാതായ എംഎച്ച്370 വിമാനത്തിലെ ജീവനക്കാര്‍ക്ക് മലേഷ്യന്‍ എയര്‍ലൈന്‍സ് (എംഎഎസ്) നല്കിക്കൊണ്ടിരുന്ന സഹായം നിര്‍ത്തലാക്കി.
കമ്പനിയുടെ നിലപാട് നിയമപരമായി ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി ബന്ധുക്കളും രംഗത്ത് വന്നു. വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായാണ് ബന്ധുക്കള്‍ക്ക് എംഎഎസ് സഹായങ്ങള്‍ അനുവദിച്ചിരുന്നത്. വിമാനം ബുക്ക് ചെയ്യുന്നതിലും യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ചെലവ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ വിമാനം കാണാതായ മെയ് എട്ട് മുതല്‍ എംഎഎസ് ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് നല്കി വന്നിരുന്നു. ഈ സേവനങ്ങളാണ് കമ്പനി നിര്‍ത്തലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: