പത്തനംതിട്ട: പെരുനാട് – കൂനങ്കരയിലെ ശബരി ശരണാശ്രമത്തിന്റെ ഭാഗമായ മണികണ്ഠ ഗുരുകുലത്തിന്റെ ഉദ്ഘാടനം കൊല്ലം മാങ്ങാട് ശാന്താനന്ദാശ്രമ മഠാധിപതി സ്വാമിനി ജ്ഞാനാഭനിഷ്ഠ നിര്‍വ്വഹിച്ചു. രാജു ഏബ്രഹാം എംഎല്‍എ അദ്ധ്യക്ഷതവഹിച്ചു. ഇതിനോടനുബന്ധിച്ചുള്ള ഗോശാലയുടെ സമര്‍പ്പണം കാമധേനുവിനെ ദാനം ചെയ്തുകൊണ്ട് സിനിമാതാരം സുരേഷ്ഗോപി നിര്‍വ്വഹിച്ചു. ഭാരത സംസ്ക്കാരം അണമുറിയാതെ ഒഴുകട്ടെ എന്നും ഭാരതത്തിന്റെ പരമ്പരാഗതവും പൗരാണികവുമായ സംസ്ക്കാരം മാതൃസ്ഥാനത്ത് പ്രതീകാത്മകബിംബകല്പ്പനയായി നമുക്ക് കിട്ടിയത് കാമധേനുവിലൂടെയാണെന്നും സുരേഷ്ഗോപി പറഞ്ഞു.
ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ് എ.ആര്.മോഹന്‍, ജനം ചാനല്‍ എംഡി പി.വിശ്വരൂപന്, ശശികുമാരവര്‍മ്മ, ശബരീശരണാശ്രമം ഭാരവാഹികളായ കുമ്മനം രാജശേഖരന്, സ്വാമി അയ്യപ്പദാസ്, വി.കെ.വിശ്വനാഥന്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നിപുത്തന്പറമ്പില്, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.സുധാകരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: