കൊച്ചി : നോണ്‍ സ്റ്റോര്‍ റീട്ടെയ്ല്‍ മേഖലയിലെ ശക്തമായ വിതരണ ചാനലായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഡയറക്ട് സെല്ലിംഗ് വ്യവസായത്തിന് നിയമാനുസൃതമായ ഒരു ചട്ടക്കൂട് അനിവാര്യമാണെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയ സെക്രട്ടറി കേശവ് ദേശി രാജു. പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഐഡിഎസ്എ യും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേശവ് ദേശി .
ആഗോള തലത്തില്‍ തന്നെ നോണ്‍ സ്റ്റോര്‍ റീട്ടെയ്ല്‍ തലത്തില്‍ ഡയറക്ട് സെല്ലിംഗ് വന്‍ വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നതെന്ന് ഐഡിഎസ്എ സെക്രട്ടറി ജനറല്‍ ഛവി ഹേമന്ദ് ചൂണ്ടിക്കാട്ടി. 2012 – 13 സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ഡയറക്ട് സെല്ലിംഗ് വ്യവസായത്തിന്റെ മൊത്തം വിറ്റുവരവ് 7164 കോടി രൂപയായിരുന്നു.
നിയമാനുസൃത ചട്ടക്കൂടിന്റെ അഭാവം മൂലം വ്യവസായം വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര വ്യവസായ സെക്രട്ടറി അമിത് യാദവ്, പിഎച്ച്ഡി ചേംബര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അലോക് ബി ശ്രീറാം, ചേംബര്‍ ചീഫ് എക്കോണമിസ്റ്റ് ഡോ.എസ്.പി.ശര്‍മ, ഉപഭോക്തൃകാര്യ വിദഗ്ദ്ധന് ബെജോണ്‍ മിശ്ര എന്നിവര്‍ സംസാരിച്ചു. ഡയറക്ട് സെല്ലിംഗിനെപ്പറ്റി ബെജോണ്‍ മിശ്ര രചിച്ച പുസ്തകം കേശവ് ദേശി രാജു പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: