പാലാ: മാനസിക വൈകല്യങ്ങളുള്ളവരുടെ ചികിത്സയും പുന:രധിവാസവും ഏറ്റവും മാതൃകാപരമായി മരിയസദനം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കെ. എം. മാണി അഭിപ്രായപ്പെട്ടു. മരിയസദനം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന മനശാന്തി-2014 സമ്മര്‍ ചാരിറ്റി കാര്‍ണ്ണിവെല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ കുര്യാക്കോസ് പടവന് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ സന്തോഷ് ജോസഫ്, ഡോ. പി.ഡി. ജോര്‍ജ്, ഡോ. റോയി എബ്രഹാം കള്ളിവയലില്‍, ഡോ. ഹരീഷ് കുമാര്‍, ഡോ. വി.കെ. രാധാകൃഷ്ണന്. ഗ്രേസി കുര്യാക്കോസ്, ഷാര്‍ളി മാത്യു, ഫാ. സൈറസ് വേലംപറമ്പില്‍ തുടങ്ങിയവരും രാഷ്ട്രീയ-മത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു. കാര്‍ണ്ണിവെല്‍ സ്റ്റാളുകളുടെ ഉദ്ഘാടനം ജോര്‍ജ് സി. കാപ്പന് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: