മുംബൈ: എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. സെന്‍സെക്സ് ചരിത്രത്തിലാദ്യമായി 24,000 പോയന്റ് കടന്നു.
ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വരുമെന്നുള്ള സൂചനകളാണ് വിപണിയിലെ കുതിച്ചുചാട്ടത്തിന് കാരണം. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ഗുണകരമാകുമെന്നതാണ് നിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിക്കുന്നത്. സെന്‍സെക്സ് 487.86 പോയന്റ് നേട്ടത്തോടെ 24,038.86ലും നിഫ്റ്റി 150.20 പോയന്റ് മുന്നേറി 7,164.45ലുമാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. 23729.78 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്സ് ഒരവസരത്തില്‍ 24041.54ലേക്കും 7,080.00ല്‍ തുടങ്ങിയ നിഫ്റ്റി 7,153.50ലേക്കും ഉയര്‍ന്നു. ഇരുസൂചികകളും ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിലയാണിത്. മുന്‍നിര ഓഹരികളില്‍ കോള്‍ ഇന്ത്യ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ലാര്‍സെന്‍ ആന്റ് ടൂബ്രോ, ഐടിസി, മാരുതി സുസുകി, ഇന്‍ഫോസിസ്, ടാറ്റാ പവര്‍, എന്‍.ടി.പി.സി, ഗെയില്‍, ഒ.എന്‍.ജി.സി എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.
കഴിഞ്ഞ രണ്ട് വ്യാപാര സീസണുകളിലും ഓഹരിവിപണി 1,206 പോയിന്റില്‍ എത്തിയിരുന്നു. എണ്ണ, വാതക മേഖലകളിലും, കാപ്പിറ്റല്‍ സെക്ടേഴ്സുലുമുണ്ടായ നിക്ഷേപകരുടെ കടന്നുകയറ്റമാണ് ചരിത്രനേട്ടത്തിനുപിന്നിലെ പ്രധാന ഘടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: