ആറന്മുള: നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആറന്മുളയിലെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കണമെന്നും വികസനമെന്ന പ്രലോഭനത്തില്‍ നിന്ന് ആറന്മുളയിലെ മണ്ണിനെ മോചിപ്പിക്കണമെന്നും വിവേകാനന്ദ വിജ്ഞാനകേന്ദ്രം പ്രസിഡന്റ് കെ.ആര്. ഭാസ്ക്കരന്‍പിള്ള. വിമാനത്താവള വിരുദ്ധ സമരത്തിന്റെ തൊണ്ണൂറ്റൊന്നാം ദിവസം സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.ആര്. ഭാസ്ക്കരന്‍പിള്ള.
ആറന്മുളയിലെ മണ്ണിന്റെ സഹജമായ നന്മ നഷ്ടപ്പെടാതിരിക്കാനും പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം ജനതയുടെ നന്മയെ നശിപ്പിക്കാതിരിക്കാനും നെല്‍പാടത്ത് മാനൂഷികമായ എല്ലാ പ്രയത്നങ്ങളും നടത്തണമെന്ന് സത്യാഗ്രഹത്തില്‍ അദ്ധ്യക്ഷത വഹിച്ച ആര്‍എസ്എസ് മലപ്പുറം സഹസംഘചാലക് പി. ബാലചന്ദ്രന് പറഞ്ഞു.
ഡിവൈഎഫ്ഐ കോഴഞ്ചേരി ബ്ലോക്ക് കമ്മറ്റി പ്രവര്‍ത്തകരും ആര്‍എസ്എസ് മഞ്ചേരി കൊണ്ടോട്ടി താലൂക്ക് പ്രവര്‍ത്തകരും വിമാനത്താവളപദ്ധതിക്കെതിരെ പ്രകടനമായി എത്തി സത്യാഗ്രഹത്തില്‍ പങ്കുചേര്‍ന്നു. ഡിവൈഎഫ്ഐ കോഴഞ്ചേരി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് വി. വിനോദ്, ഹിന്ദുഐക്യവേദി മലപ്പുറം ജില്ലാ സെക്രട്ടറി സി. ഭാസ്ക്കരന്‍, സ്വാമി ഭാരതി മഹാരാജ്, ക്ഷേത്രസംരക്ഷണസമിതി കൊണ്ടോട്ടി താലൂക്ക് സെക്രട്ടറി വി. മുരളിധരന്, ഡിവൈഎഫ്ഐ കോഴഞ്ചേരി ബ്ലോക്ക് സെക്രട്ടറി അനീഷ്മോന്, ബിജെപി മല്ലപ്പുഴശ്ശേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബാബു കുഴിക്കാല, ഹിന്ദുഐക്യവേദി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. സോമന്, ഡോ. ഡി.കെ. കയ്യാലേത്ത്, പി. ഇന്ദുചൂഡന്, ഡി.എസ്. സജീഷ്, റ്റി. അനീഷ്, അമ്പോറ്റി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: