കാസര്‍കോട്: ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്ന കാലിത്തീറ്റയാണ് കഴിഞ്ഞ ആറുമാസമായി ലഭിക്കാതെയിരിക്കുന്നത്. കന്നുകുട്ടി പരിപാലനത്തിണ്റ്റെ ഭാഗമായി പഞ്ചായത്തുകള്‍ മുഖേന നല്കുന്ന തീറ്റയാണ് മുടങ്ങിയത്. ഇതുമൂലം ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായി. എസ്എല്‍ബിപി (സ്പെഷ്യല്‍ ലൈവ് സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാം) പദ്ധതിയിലൂടെയാണ് കര്‍ഷകര്‍ക്ക് കന്നുകുട്ടികള്‍ക്കായി തീറ്റകള്‍ വിതരണം ചെയ്യുന്നത്. നാലാം മാസം മുതലാണ് സബ്സിഡി നിരക്കില്‍ തീറ്റ കൊടുക്കുന്നത്. വിലയുടെ ൫൦ ശതമാനം കര്‍ഷകര്‍ തൊട്ടടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലില്‍ അടക്കണം. ൧൨,൫൦൦ രൂപ സബ്സിഡി ആകുന്നതുവരെയാണ് ഓരോ കര്‍ഷകനും സബ്സിഡി നിരക്കില്‍ തീറ്റ വിതരണം ചെയ്യുന്നത്. ജില്ലയില്‍ ൧൦,൦൦൦ കിലോ കാലിത്തീറ്റയാണ് ഓരോമാസവും വേണ്ടി വരുന്നത്. കഴിഞ്ഞ ആറുമാസമായി ജില്ലയില്‍ കാലിത്തീറ്റ വിതരണം നടക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. മൊത്ത വിതരണക്കാരായ കുണ്ടംകുഴി കുളത്തൂരിലെ ത്രിവേണി ഫീഡ്സ് അടച്ചുപൂട്ടിയതാണ് വിതരണം നിര്‍ത്താന്‍ കാരണമെന്നും അധികൃതര്‍ പറയുന്നു. ആറുമാസമായിട്ടും പകരം സംവിധാനമേര്പ്പെടുത്താനായിട്ടില്ല. ൯൦൦ രൂപയാണ് ഒരുചാക്ക് കാലിത്തീറ്റയുടെ വില. ഇതിണ്റ്റെ ൫൦ ശതമാനം ൪൫൦ രൂപയാണ് കര്ഷകന് അടക്കേണ്ടത്. കന്നുകുട്ടി പരിപാലന പദ്ധതിയില്‍ അംഗമായ കര്ഷകന് തുടര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കൃത്യമായി കന്നുകുട്ടികള്‍ക്ക് പോഷകാംശമുള്ള തീറ്റകള്‍ നല്‍കണം. നാലാം മാസം മുതല്‍ പ്രസവം വരെ നല്‍കേണ്ട കാലിത്തീറ്റ വിതരണം നിര്‍ത്തിയത് ജില്ലയിലെ സാധാരണക്കാരായ ക്ഷീരകര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്. ഒരു ചാക്കിനുമേല്‍ ൪൫൦ രൂപയുടെ അധിക ഭാരമാണ് കര്‍ഷകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കന്നുകുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് പോഷകാംശമുള്ള തീറ്റകള്‍ അത്യാവശ്യമാണെന്നിരിക്കെ ആറുമാസമായി കാലിതീറ്റ വിതരണമില്ലാത്തത് വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. പോഷകാഹാരത്തിണ്റ്റെ കുറവ് വളര്‍ച്ചയെയും അതുവഴി പിന്നീടുള്ള പാലുത്പാദനത്തെയും ബാധിക്കുമെന്ന് വെറ്റിനറി ഡോക്ടര്‍മാരും പറയുന്നു. ജില്ലയിലെ ആയിരക്കണക്കിന് വരുന്ന ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടിയില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: