ന്യുയോര്‍ക്ക്: ആകാശ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഹോട്ട് എയര്‍ ബലൂണില്‍ തീപിടിച്ച് മൂന്ന് പേരെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരം അമേരിക്കയിലെ കരോലിനില്‍ ആയിരുന്നു അപകടമുണ്ടായത്. മൂന്ന് പേരുമായി ആകാശത്തേക്ക് ഉയര്‍ന്ന ബലൂണില്‍ തീ ആളുകയും തുടര്‍ന്ന് ബലൂണ്‍ പൊട്ടിത്തെറിച്ചെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഹൈഡ്രജന്‍ വാതകം നിറച്ച് ബലൂണ്‍ ആകാശത്തേക്ക് പറക്കുകയായിരുന്നു. പെട്ടന്നാണ് അപകടം നടക്കുന്നത്. എന്നാല്‍ യാത്രികരയോ ബലൂണിന്റെ ഭാഗങ്ങളോ ഇതുവരെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. മിഡ് അറ്റ്ലാന്റിക് ബലൂണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി എത്തിയ സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് കരുതുന്നു.
ഇന്നും നാളെയുമാണ് മിഡ് അറ്റ്ലാന്റിക് ബലൂണ്‍ ഫെസ്റ്റീവല്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: